15 October Tuesday

സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ‌് മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019

മേലുകാവുമറ്റത്ത്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ പൊതുയോഗത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തിയ ബാലനെ ചുവന്ന തൊപ്പി അണിയിക്കുന്നു

 

 
പാലാ
എൽഡിഎഫ‌് സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച‌്  മുഖ്യമന്ത്രി പിണറായി വിജയൻ പാലായിൽ. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗങ്ങളിൽ എത്തിയ മുഖ്യമന്ത്രിയെ ഹർഷാരവത്തോടെയാണ‌് ജനങ്ങൾ എതിരേറ്റത‌്. ആദ്യദിനം മൂന്നു കേന്ദ്രങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ പര്യടനം. വെള്ളിയാഴ‌്ച വരെ ആകെ ഒമ്പതു കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിലാണ‌് മുഖ്യമന്ത്രി പങ്കെടുക്കുന്നത‌്. 
 മേലുകാവുമറ്റത്ത‌് ചേർന്ന പൊതുയോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. അനൂപ‌് കെ കുമാർ സ്വാഗതം പറഞ്ഞു. കൊല്ലപ്പള്ളിയിൽ ചേർന്ന യോഗത്തിൽ പി കെ ഷാജകുമാർ അധ്യക്ഷനായി. കുര്യാക്കോസ‌് ജോസഫ‌് സ്വാഗതവും ജയ‌്സൺ പുത്തൻകണ്ടം നന്ദിയും പറഞ്ഞു. പേണ്ടാനംവയലിൽ ചേർന്ന പൊതുസമ്മേളനത്തിൽ എം ടി സജി അധ്യക്ഷനായി. എം കെ കുഞ്ഞുമോൻ സ്വാഗതവും വി ജി സലി നന്ദിയും പറഞ്ഞു.
മന്ത്രിമാരായ എം എം മണി, ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ,   ചീഫ‌് വിപ്പ‌് കെ രാജൻ, എംഎൽഎമാരായ മാത്യു ടി തോമസ‌്, തോമസ‌് ചാണ്ടി, കെ  സുരേഷ‌്കുറുപ്പ‌്, സി കെ നാണു, എസ‌് രാജേന്ദ്രൻ, എംപിമാരായ കെ സോമപ്രസാദ‌്,  മുഹമ്മദ‌് ഫൈസൽ,  എൽഡിഎഫ‌് നേതാക്കളായ  കെ ഫ്രാൻസിസ‌് ജോർജ‌്, കെ ജെ തോമസ‌്, കെ ഇ ഇസ‌്മയിൽ, വി എൻ വാസവൻ, പി കെ ബിജു, കെ പി മേരി, വക്കച്ചൻ മറ്റത്തിൽ, എം ടി കുര്യൻ, കാണക്കാരി അരവിന്ദാക്ഷൻ, ജോസഫ‌് ചാവറ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top