18 September Wednesday

ചങ്ങനാശേരിയിൽ 11 ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
ചങ്ങനാശേരി
മഴയ്ക്ക് ശമനമായതോടെയും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നിലച്ചതോടെയും ചങ്ങനാശേരി  പടിഞ്ഞാറൻ പ്രദേശങ്ങളിലേ ഉൾപ്രദേശങ്ങളിലും എസി റോഡിലും ജലനിരപ്പ് താഴ്ന്നു. ഇതോടെ താലൂക്കിൽ പ്രവർത്തിച്ചിരുന്ന 17 ക്യാമ്പുകൾകൂടി തഹസീൽദാർ പിരിച്ചുവിട്ടു. ശേഷിക്കുന്ന 11 ക്യാമ്പുകളിൽ എഴ് എണ്ണം സ്കൂളുകളിലും, നാലെണ്ണം ഉയർന്ന പാലങ്ങളിലും ആണ് പ്രവർത്തിക്കുന്നത്. എസി റോഡിൽ പള്ളിക്കൂട്ടുമ മുതൽ മങ്കൊമ്പ്‌ വരെയുള്ള റോഡിന്റെ താഴ്ന്ന ഭാഗങ്ങളിൽ ജലനിരപ്പ് താഴാതെ തുടരുന്നതിനാൽ എസി റോഡിൽ വാഹന ഗതാഗതം ഭാഗികമായിട്ടേ പുനഃസ്ഥാപിച്ചിട്ടുള്ളു. തിങ്കളാഴ്ചയോടെ സർവീസ് പൂർണ്ണമായും പുനഃസ്ഥാപിക്കാമെന്നാണ്‌ പ്രതീക്ഷ. എസി റോഡിൽ  ചങ്ങനാശേരിയിൽനിന്ന് പള്ളിക്കൂട്ടുമ്മവരെയും  ആലപ്പുഴയിൽനിന്ന് മങ്കൊമ്പ്‌ വരെയും കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്‌. ഇരുചക്രവാഹനമടക്കമുള്ള സ്വകാര്യവാഹനങ്ങളും പൊലീസ് കടത്തിവിടുന്നുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top