21 September Saturday

പി കൃഷ്ണപിള്ള ദിനം സമുചിതമായി ആചരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
കോട്ടയം
കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാവായ പി കൃഷ്ണപിള്ളയുടെ അനുസ്മരണദിനം നാടെങ്ങും വിപുലമായി ആചരിക്കും. വിവിധ ഏരിയ, ലോക്കൽ ബ്രാഞ്ച് തലങ്ങളിൽ പതാക ഉയർത്തലും അനുസ്മരണ യോഗങ്ങളും നടക്കും. സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി അനുസ്മരണ പരിപാടി നടക്കും. തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്തിന് മുൻവശത്തായി പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും  പതാക ഉയർത്തലും അനുസ്മരണവും തിങ്കളാഴ്ച രാവിലെ 8.30 ന്‌ നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പതാക ഉയർത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പതാക ഉയർത്തും. ദേശാഭിമാനി കോട്ടയം യൂണിറ്റിൽ രാവിലെ 9.30ന് പതാക ഉയർത്തലും അനുസ്മരണ യോഗവും നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ നടക്കുന്ന ക്ലാസിൽ ബി ആനന്ദക്കുട്ടൻ സംസാരിക്കും
 
 
പ്രധാന വാർത്തകൾ
 Top