27 September Monday
കോവിഡ്‌ ശമനം

ആയുർവേദ മരുന്ന്‌ 
വിപണിയിലിറക്കി

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021
കോട്ടയം 
കോവിഡ് 19 പോസിറ്റീവായ രോഗികൾക്ക് വേഗത്തിൽ ശമനംലഭിക്കുമെന്ന വാഗ്‌ദാനവുമായി ബൈഫ പുറത്തിറക്കിയ ആയുർവേദ മരുന്ന് ‘ആയുഷ് 64’ മന്ത്രി വി എൻ വാസവൻ വിപണിയിലിറക്കി. പ്രസ്‌ക്ലബ്ബ്‌ ഹാളിൽ നടന്ന ചടങ്ങിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് സംഘടന സംസ്ഥാന സെക്രട്ടറി ഡോ. ലിജു മാത്യു ആദ്യ മരുന്ന് പാക്കറ്റ് ഏറ്റുവാങ്ങി. ബൈഫ ഉദ്യോഗസ്ഥരായ അജയ് ജോർജ് വർഗീസ്, ടിങ്കു വർഗീസ്, ടി മുരളീധരൻ എന്നിവർ സംസാരിച്ചു. കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്‌ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച്‌ ഇൻ ആയുർവേദിക്‌ സയൻസ്‌ (സിസിആർഎസ്‌) ആണ്‌ ഇത്‌ വികസിപ്പിച്ചത്‌. ഏഴിലംപാല, കടുക്‌രോഹിണി, കിര്യാത്‌, കഴഞ്ചികുരു എന്നിവ ചേർത്താണ്‌ മരുന്നിന്റെ നിർമാണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top