15 December Sunday

കരുത്തുതെളിയിച്ച‌ വിദ്യാർഥി മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്ന പ്രവർത്തകർ

കോട്ടയം
അപവാദ പ്രചാരണങ്ങൾക്കൊന്നും എസ‌്എഫ‌്ഐയ‌ുടെ ഹൃദയാംഗീകാരം തകർക്കാനാകില്ലെന്ന‌് തെളിയിച്ച‌് അക്ഷര നഗരയിൽ ഉജ്വല വിദ്യാർഥി മാർച്ച‌്.  എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക‌്ട്രേറ്റ‌് മാർച്ചിൽ  തോരാതെ പെയ‌്ത മഴയിലും നൂറു കണക്കിന‌് പെൺകുട്ടികൾ അടക്കം ആയിരത്തിലേറെ വിദ്യാർഥികൾ അണിനിരന്നു.മുഖ്യമന്ത്രിക്ക‌് സമർപ്പിച്ച 51 ഇന അവകാശ പത്രിക നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച‌്. 
വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ വിദ്യാർഥികൾ തിരുനക്കര മൈതാനിയിൽ കേന്ദ്രീകരിച്ചു. തുടർന്ന‌് പ്രകടനമായി കലക‌്ട്രേറ്റിലേക്ക‌് നീങ്ങി. ധർണ എസ‌്എഫ‌്ഐ കേന്ദ്ര കമ്മിറ്റി അംഗം ശിൽപ സുരേന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. ക്യാമ്പസുകളെ അരാഷ‌്ട്രീയ വൽക്കരിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുമെന്ന‌് ശിൽപ പറഞ്ഞു. ജില്ലാ പ്രസിഡന്റ‌് ജ‌സ‌്റ്റിൻ ജോസഫ‌് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എസ‌് ദീപക‌് സ്വാഗതവും ദയാ സാബു നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top