15 December Sunday
എൻജിഒ യൂണിയൻ മാർച്ച‌്

മഴയത്തും ചോരാത്ത സമരാവേശം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
കോട്ടയം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, പങ്കാളിത്ത പെൻഷൻ (പിഎഫ‌്ആർഡിഎ) നിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച‌് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള മാർച്ചിലും ധർണയിലും ജീവനക്കാരുടെ വൻ പങ്കാളിത്തം. മഴ അവഗണിച്ചും നൂറ‌്കണക്കിന‌് ജീവനക്കാരാണ‌് വിവിധ യൂണിറ്റുകളിൽ നിന്നെത്തിയത‌്. കലക‌്ടറേറ്റ‌് പരിസരത്ത‌് നിന്നാരംഭിച്ച മാർച്ച‌് പഴയ പൊലീസ‌് സ‌്റ്റേഷൻ മൈതാനിയിൽ സമാപിച്ചു. തുടർന്ന‌് സംഘടിപ്പിച്ച ധർണ  യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ‌്  ഉദ‌്ഘാടനം ചെയ‌്തു. നവകേരള നിർമാണമെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത‌് വികസന പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കുന്ന സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരാണ‌് കേരളത്തിന്റെ മതനിരപേക്ഷ മനസ്സ‌് തകർക്കാൻ തന്ത്രങ്ങൾ മെനയുന്നതെന്ന വസ‌്തുത സർക്കാർ ജീവനക്കാർ തിരിച്ചറിയണമെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. 
 ജില്ലാ പ്രസിഡന്റ‌് കെ ആർ അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി എൻ കൃഷ‌്ണൻനായർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കെ ഉദയൻ സ്വാഗതവും ജോയിന്റ‌് സെക്രട്ടറി എം എൻ അനിൽകുമാർ നന്ദിയും പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പതിനൊന്നാം ശമ്പള പരിഷകരണ നടപടികൾ ആരംഭിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക‌് കരുത്ത‌് പകരുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മാർച്ചിൽ മുഴങ്ങി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top