25 July Sunday
വാഹനം നിര്‍ത്തിയിടല്‍ സമരം വിജയിപ്പിക്കുക: സിഐടിയു

1500 കേന്ദ്രങ്ങളിൽ 
വണ്ടി നിർത്തി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
 
കോട്ടയം
ഇന്ധന വിലവർധനക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ  21ന് സംഘടിപ്പിക്കുന്ന വാഹനം നിർത്തിയിടൽ സമരം വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. കോവിഡ് മഹാമാരിയും  സാമ്പത്തിക പ്രയാസങ്ങളും നേരിടുന്ന ജനങ്ങളെ കേന്ദ്രസർക്കാർ തീരാദുരിതത്തിലേക്ക് വലിച്ചെറിയുകയാണ്. സർവമേഖലയിലും അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുന്നതാണ്‌ പെട്രോൾ –- ഡീസൽ വിലവർധന. ഇതിനെതിരെ അതിശക്തമായ പ്രതിഷേധിക്കാനാണ്  21ന്‌ പകൽ 11 മുതൽ 15 മിനിറ്റ് വാഹനം നിർത്തിയിട്ട്‌ സമരം നടത്തുന്നത്.
 ജില്ലയിൽ 1500 കേന്ദ്രങ്ങളിലാണ് സമരം. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് തിരുനക്കരയിൽ  പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.
 സിഐടിയു ദേശീയ ജനറൽകൗൺസിൽ അംഗം എ വി റസൽ,  ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ എന്നിവർ കോട്ടയത്തും ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ അയർക്കുന്നത്തും ജില്ലാ ട്രഷറർ വി പി ഇബ്രാഹിം കാഞ്ഞിരപ്പള്ളിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ഗണേശൻ വൈക്കത്തും കെ ബി രമ തലയോലപ്പറമ്പിലും കെ കെ ഹരിക്കുട്ടൻ ഏറ്റുമാനൂരി
ലും പങ്കെടുക്കും. 
ജില്ലാ ഭാരവാഹികളായ കെ സി ജോസഫ് ചങ്ങനാശേരിയിലും  ഡി സേതുലക്ഷ്മി വാഴൂരിലും വി പി ഇസ്മയിൽ കാഞ്ഞിരപ്പള്ളിയിലും ജോയി ജോർജ് പൂഞ്ഞാറിലും ലാലിച്ചൻ ജോർജ്, ഷാർലി മാത്യു എന്നിവർ പാലായിലും  സി ജെ ജോസഫ്, വി കെ സുരേഷ്‌കുമാർ, എസ്‌ വിനോദ് എന്നിവർ കടുത്തുരുത്തിലും കെ എൻ രവി ഏറ്റുമാനൂരിലും പി ജെ വർഗീസ്, അഡ്വ. കെ അനിൽകുമാർ, അഡ്വ: ഷീജ അനിൽ, എം എച്ച്  സലീം, പി എൻ പ്രദീപ്, ടി എസ്  രജ്ഞു എന്നിവർ കോട്ടയത്തും കെ ജെ അനിൽകുമാർ പുതുപ്പള്ളിയിലും കെ കെ രമേശൻ തലയോലപ്പറമ്പിലും സുനിത ശ്രീകുമാർ വൈക്കം ഏരിയയിലും  അണിനിരക്കും. 
വാഹനം നിർത്തിയിടൽ സമരത്തോട് സഹകരിച്ച് വിജയിപ്പിക്കണമെന്ന് തൊഴിലാളികളോടും പൊതുജനങ്ങളോടും സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയയും സെക്രട്ടറി ടി ആർ രഘുനാഥനും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top