23 September Monday

പ്രളയ ദുരിതാശ്വാസ പ്രവർത്തനം: കനേഡിയൻ മലയാളിക്ക് ആദരം

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

 പാലാ

പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന് 3.75 കോടി രൂപയുടെ മരുന്നുകൾ സൗജന്യമായി എത്തിക്കാൻ മുൻകൈയെടുത്ത കനേഡിയൻ പൗരനായ മലയാളി അജോയ് ജോസ് പോളിന് പാലാ റോട്ടറി ക്ലബിന്റെ ആദരം.
സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. മാത്യു തോമസ് അജോയ് ജോസ് പോളിന് പാലാ റോട്ടറി ക്ലബ്ബിന്റെ പുരസ്‌കാരം സമ്മാനിച്ചു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ, അസി. ഗവർണർ ടിംസ്, സെക്രട്ടറി കുര്യൻ ജോസഫ്, ജോണി  വി തോമസ്, ജോൺ തോമസ് കൊട്ടുകാപ്പള്ളി, സെബാസ്റ്റിയൻ  മറ്റത്തിൽ, ഡോ. ബേബി ഓലിക്കൽ, ഡോ. ബാബു തോമസ്,  ഡോ. റോയി അബ്രഹാം കള്ളിവയലിൽ, ജോസ് അഗസ്റ്റിൻ, ഡോ. എ കെ ജോസഫ്, സന്തോഷ് മാട്ടേൽ, ടിംസൺ എന്നിവർ സംസാരിച്ചു. കാനഡയിൽനിന്ന് കേരളത്തിലേക്ക് മരുന്ന് എത്തിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ച 
അജോയ് ജോസ് പോളിനെ മന്ത്രി ഷൈലജ ടീച്ചർ തിരുവനന്തപുരത്തെ ഓഫീസിൽ ക്ഷണിച്ചുവരുത്തി അനുമോദിക്കുകയും പ്രശസ്തിപത്രം നൽകി ആദരിക്കുകയും ചെയ്തിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top