27 May Monday

മേലുകാവിൽ ചുഴലിക്കാറ്റ‌ിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

 മേലുകാവ്

വ്യാഴാഴ്ച വൈകിട്ടോടെ ഉണ്ടായ ചുഴലിക്കാറ്റിൽ മേലുകാവിൽ വ്യാപക നാശനഷ്ടം. ഇലക്ഷൻ പോളിങ‌്ബൂത്ത്‌ ആയ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് വ്യാപകനാശം സംഭവിച്ചു.  സംസ്ഥാനഹൈവേ ആയ തൊടുപുഴ –- ഈരാറ്റുപേട്ട റൂട്ടിലും  മേലുകാവ് മേച്ചാൽ റൂട്ടിലും മരങ്ങൾ ഒടിഞ്ഞുവീണ‌് ഗതാഗതംസ്തംഭിച്ചു. കൂടാതെ മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രൽ പള്ളിക്കും നാശനഷ്ടം സംഭവിച്ചു.
 
 
പ്രധാന വാർത്തകൾ
 Top