25 May Monday

രണ്ടാഴ്ച നിർണായകം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 കോട്ടയം

വൈറസ് വ്യാപനം പൂർണമായും തടയുന്നതിന് അടുത്ത രണ്ടാഴ്ചത്തെ നിയന്ത്രണ പ്രവർത്തനങ്ങൾ വളരെ നിർണായകമാണെന്ന്‌ കലക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ മുന്നറിയിപ്പ്‌ നൽകി. രോഗ നിയന്ത്രണത്തിനായി രൂപീകരിച്ചിട്ടുള്ള   പഞ്ചായത്ത്തല സമിതികളുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും വിദേശത്തുനിന്ന് വരുന്നവർ വെളിയിലിറങ്ങാതെ വീട്ടിൽതന്നെ കഴിയണമെന്ന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 
ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, ഡിഎംഒ ഡോ. ജേക്കബ് വർഗീസ്, എഡിഎം അനിൽ ഉമ്മൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഹുസൂർ ശിരസ്തദാർ ബി അശോക് തുടങ്ങിയവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top