30 May Saturday

സര്‍ക്കാർ നടപടികള്‍ക്ക് മതനേതാക്കളുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020
കോട്ടയം
കോവിഡ്‌ പ്രതിരോധ നടപടികളുടെ ഭാഗമായി മത ചടങ്ങുകളിൽ ജനങ്ങൾ കൂടുതലായി ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കലക്ടർമാരുമായും മത നേതാക്കളുമായും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാവിപത്തിനെ നേരിടുന്നതിന് സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗപ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളോട് പൂർണമായും സഹകരിക്കുമെന്നും നിർദേശങ്ങൾ പാലിക്കുമെന്നും മത നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു.  കലക്ടർ പി കെ സുധീർ ബാബു, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം പി ബാലകൃഷ്ണപിള്ള, കോട്ടയം രൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടികാട് എന്നിവർ സംസാരിച്ചു.  
 
പ്രധാന വാർത്തകൾ
 Top