19 June Wednesday

നാട്ടകത്ത് റോയൽ ബജാജ് ഷോറും അടിച്ചുതകർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ഹർത്താലിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ തല്ലിത്തകർത്ത നാട്ടകത്തെ ബജാജ്‌ ഷോറൂമിന്റെ വാതിൽ ചില്ലുകൾ

കോട്ടയം
പ്രകടനമായെത്തിയ ഹർത്താൽ അനുകൂലികൾ നാട്ടകത്ത് റോയൽ ബജാജ് ഷോറും അടിച്ചു തകർത്തു. തിങ്കളാഴ‌്ച പകൽ 11.30 ന് എത്തിയ യൂത്ത‌് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് റോയൽ ബജാജ് അധികൃതർ പറഞ്ഞു. രാവിലെ ഒമ്പതോടെ സ്ഥാപനം തുറന്നു. ജീവനക്കാർ  ജോലിയ്ക്കായി എത്തുകയും ചെയ‌്തു.  ഇതിനിടെയാണ് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി എത്തിയത‌്. ഷോറും അടയ്ക്കണമെന്നാവശ്യപ്പെട്ട പ്രവർത്തകർ ഷോറൂമിന് മുന്നിൽ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ പ്രവർത്തകർ ഷോറുമിന്റെ ചില്ല് വാതിൽ തല്ലി തകർക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ജീവനക്കാരും യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവും ഉണ്ടായി. തർക്കം രൂക്ഷമായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഇതോടെ സമരക്കാർ സ്ഥലംവിട്ടു. ചിങ്ങവനം പൊലീസ്എത്തി. ഷോറും അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top