27 September Sunday

പരിസ്ഥിതി സംരക്ഷണം ജനങ്ങൾക്ക്‌ വേണ്ടി: കെ ജെ തോമസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 

 
മുരിക്കുംവയൽ 
പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ ഗുണത്തിനു വേണ്ടിയാണെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു. മുരിക്കുംവയൽ  ശ്രീശബരീശ കോളേജിൽ  ‘കാലാവസ്ഥ വ്യതിയാനം ’ എന്ന വിഷയത്തിൽ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കാലാവസ്ഥ വ്യതിയാനം ലോകത്തിന്‌  ദുരിതം സമ്മാനിക്കുകയാണ്‌. നഗരത്തിലും നാട്ടിൻപുറങ്ങളിലും നാൾക്കുനാൾ ചൂടുവർധിക്കുന്നു. നദികളിലേയും കിണറുകളിലേയും കുളങ്ങളിലേയും വെള്ളം വറ്റുന്നു. അമേരിക്ക പോലെയുള്ള രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ മാലിന്യങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയർത്തിവിടുന്നത്.  കന്നുകാലികൾക്കുണ്ടാകുന്ന ആന്ത്രാക്സ് രോഗം  ഇപ്പോൾ തിരിച്ചെത്തി കഴിഞ്ഞു. ശുദ്ധമായ ആവാസവ്യവസ്ഥയായിരുന്നു നേരത്തെ നാട്ടിലുണ്ടായിരുന്നത്‌. സംസ്ഥാന സർക്കാർ പ്രത്യേക താൽപര്യമെടുത്ത് പ്ലാസ്റ്റിക്ക് പൂർണമായും നിരോധിച്ചു. സംസ്ഥാന സർക്കാരും പരിസ്ഥിതി വകുപ്പും ഹരിത കേരളം മിഷനും  കേരളമൊട്ടാകെ മാലിന്യം തടയാൻ നടത്തുന്ന ശ്രമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും കെ ജെ തോമസ് അഭ്യർഥിച്ചു.
 സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും ശ്രീ ശബരീശ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കോളേജ്‌ ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ.   പ്രിൻസിപ്പൽ പ്രൊഫ. വി ജി ഹരീഷ്‌കുമാർ അധ്യക്ഷനായി. ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ സി ആർ ദിലീപ് കുമാർ, മലഅരയ മഹാസഭ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ ആർ ഗംഗാധരൻ എന്നിവർ മുഖ്യാതിഥികളായി. ഡോ. പി പി സബിത, ഡോ. വി ആർ രാജേഷ്, പി വിനോദ്, നീരജ രാജ് എന്നിവർ സംസാരിച്ചു. ഡോ കെ ആർ അനീഷ്, ഡോ ജോബി ബാബു , ഡോ സി കെ സ്മിത എന്നിവർ സെമിനാർ നയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 120  പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top