08 December Wednesday

ഇടിമുഴക്കം പോലൊരു ശബ്ദം; ഭീതിയൊഴിയാതെ ഇവർ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

കാവാലി ഉരുൾപൊട്ടൽ വിവരിക്കുന്ന അപ്പച്ചനും തോമാച്ചനും

 

കൂട്ടിക്കൽ
""ഇടിമുഴങ്ങുന്ന പോലൊരു ശബ്ദം. കണ്ണടച്ച്‌ തുറക്കും വേഗത്തിൽ വീട് ഒലിച്ച് പോയി.'' – കൂട്ടിക്കൽ കാവാലിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ വിവരിക്കുകയാണ്‌ അയൽവാസികളായ മുണ്ടക്കൽ അപ്പച്ചനും പുളിക്കൽ തൊമ്മച്ചനും. ശനിയാഴ്‌ച രാവിലെ തോട്ടിലെ വെള്ളച്ചാട്ടം കാണാൻ കുട്ടികൾ വന്നതായി ഇവർ പറഞ്ഞു. മഴ ശക്തമായപ്പോൾ ഇവർ വീട്ടിലേക്ക്‌ മടങ്ങി. പിന്നീട്‌ നടന്നത്‌ ഞെട്ടിക്കുന്ന ദുരന്തം. ഒരു കുടുംബം കഴിഞ്ഞിടത്ത്‌ ഇന്ന്‌ മണ്ണ്‌ മാത്രം.
  അമ്പതു മീറ്ററോളം ഉയരെനിന്നാണ്‌ മണ്ണും വെള്ളവും കുത്തിയൊലിച്ച്‌ വന്നത്‌. "അപകടത്തിനു മുമ്പേ ഇവർ വീട്ടിൽനിന്ന്‌ മാറാനിരുന്നതാണ്‌. അടുത്തുള്ള പാരിഷ്‌ ഹാളിലേക്ക്‌ മറ്റുള്ളവർ മാറിയിരുന്നു. വികാരിയച്ചനാണ്‌ മുൻകൈ എടുത്തത്‌. മാർട്ടിനും കുടുംബവും മറ്റുള്ളവർക്കൊപ്പം വന്നിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്തം ഈ നാടിന്‌ കാണേണ്ടി വരില്ലായിരുന്നു'.
 
കൂട്ടിക്കൽ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top