22 October Thursday

സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിന്‌ ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
അയ്‌മനം
സിപിഐ എം അയ്‌മനം ഈസ്‌റ്റ്‌ ലോക്കൽ കമ്മിറ്റി ഓഫീസ്‌ കെട്ടിടത്തിന്റെ ശിലാസ്ഥാപനം‌ കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അയ്‌മനം ബാബു അധ്യക്ഷനായി. ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം കെ എൻ രവി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ ആലിച്ചൻ, ടി എൻ രാജപ്പൻ, കെ കെ കരുണാകരൻ, എം എസ്‌ സലീംകുമാർ, കെ എൻ രാജു, സാലി ജയചന്ദ്രൻ, ആര്യ, ഈശാനൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി ആർ പ്രമോദ്‌ ചന്ദ്രൻ സ്വാഗതവും, കെ കെ ഷാജിമോൻ നന്ദിയും പറഞ്ഞു. 
അയ്‌മനം ഇടമന ഇല്ലത്ത്‌ ഈശാനൻ നമ്പൂതിരി സൗജന്യമായി നൽകിയ സ്ഥലത്താണ്‌ ഓഫീസ്‌ നിർമിക്കുന്നത്‌. പാർടി ഓഫീസ്‌ നിർമാണത്തിനായി വിവിധ സഖാക്കൾ പണവും കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top