11 October Friday

ഒരുനോക്കുകാണാതെ 
പ്രിയതമയ്‌ക്ക്‌ വിട നൽകി റോബർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
കോട്ടയം
ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌ എയ്ഞ്ചലയുടെ(27) ചേതനയറ്റ ശരീരവുമായി ആംബുലൻസ്‌ ചിങ്ങവനം കുഴിമറ്റം മങ്ങാട്ട്‌ വീട്ടിലേക്ക്‌ എത്തുന്നത്‌. വാതിൽ തുറന്ന്‌ മൃതദേഹം പുറത്തിറക്കിയതോടെ അലമുറയിട്ട്‌ ബന്ധുക്കൾ ഓടിയെത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച എയ്‌ഞ്ചലയുടെ സംസ്‌കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ്‌  നടന്നത്‌. 
 മൃതദേഹം എംബാം ചെയ്‌ത്‌ പെട്ടിയിലാക്കിയാണ്‌  കൊണ്ടു വന്നത്‌. പെട്ടിയ്‌ക്ക്‌ മുകളിലായി എയ്‌ഞ്ചലയുടെ ചിത്രം പതിച്ചിരുന്നു. പ്രിയപ്പെട്ടവളുടെ മുഖം അവസാനമായി ഒന്നു കാണാൻ പോലും സാധിക്കാതെ അലമുറയിട്ട്‌ കരഞ്ഞ ഭർത്താവ്‌ റോബർട്ടിനെ ആശ്വസിപ്പിയ്‌ക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. 
എട്ടു മാസം മുമ്പാണ്‌ യുകെയിൽ എൻജിനിയറായ റോബർട്ട് കുര്യാക്കോസിന്റെ കൈപിടിച്ച്‌ പാലക്കാട്ട് നഴ്സായിരുന്ന മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമായ എയ്ഞ്ചല ചിങ്ങവനത്ത്‌ എത്തുന്നത്‌. 
കല്യാണം കഴിഞ്ഞ്‌ മൂന്നാഴ്‌ച മാത്രമാണ്‌ റോബർട്ട്‌ നാട്ടിലുണ്ടായിരുന്നത്‌. ഭർത്താവിനൊപ്പം യുകെയ്‌ക്ക്‌ പോകാൻ എയ്‌ഞ്ചല തയ്യാറെ ടുക്കുകയായിരുന്നു. വീട്ടിലെ ശുശ്രൂഷയ്‌ക്ക്‌ ശേഷം നാലോടെ ചിങ്ങവനം സെന്റ്‌ ജോൺസ്‌ ദയറാ പള്ളിയിൽ എയ്‌ഞ്ചലയുടെ സംസ്കാരം നടത്തി. 
ചിന്നമ്മയുടെ മരുമകന്റെ പിതൃസഹോദരന്റെ ഭാര്യ ആലീസ്‌ തോമസിന്റെ സംസ്‌കാരം നീലംപേരൂർ സെന്റ്‌ ജോർജ്‌ ക്‌നാനായ വലിയ പള്ളിയിലും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top