20 October Tuesday

സുരേന്ദ്രനും കുടുംബവും സിപിഐ എം തണലിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
തിടനാട് 
സിപിഐ എം തിടനാട് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ തണലിൽ മലയിൽപറമ്പിൽ സുരേന്ദ്രനും കുടുംബവും. തിടനാട് പൊന്തനാലീലെ ഭവനാങ്കണത്തിൽ നടന്ന ചടങ്ങിൽ  സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ വീടിന്റെ താക്കോൽ കൈമാറി. ഭാര്യയും രണ്ടുകുട്ടികളും രോഗികളായ അമ്മയും സഹോദരിയും അടങ്ങുന്നതാണ് സുരേന്ദ്രന്റെ കുടുംബം. 
സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ ഭവനനിർമാണം പൂർത്തീകരിച്ച നാലാമത്തെ ലോക്കൽ കമ്മിറ്റിയാണ് തിടനാട്. യോഗത്തിൽ വീട് നിർമാണ കൺവീനർ ടി മുരളീധരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, രമേഷ്‌ വെട്ടിമറ്റം, വി എൻ ശശിധരൻ, സി എം സിറിയക്ക്, കെ എം ബഷീർ, എം എച്ച്‌ ഷെനീർ എന്നിവർ സംസാരിച്ചു. സിപിഐ എം തിടനാട് ലോക്കൽ സെക്രട്ടറി റെജി ജേക്കബ് സ്വാഗതവും കെ വി അലക്സാണ്ടർ നന്ദിയും പറഞ്ഞു. യോഗത്തിൽ ചരക്കുവാഹന തൊഴിലാളികൾക്ക്‌ ഐഡന്റിറ്റി കാർഡ് വിതരണം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top