04 October Tuesday

കെജിഒഎ നിർമിച്ച ‘സ്‌നേഹവീട്‌ ’ കെെമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കെജിഒഎ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ ആശാപ്രഭാതിനും കുടുംബത്തിനും കൈമാറുന്നു

 കോട്ടയം

ഭവനരഹിതർക്ക് വീട് നിർമിച്ച്  നൽകുന്നതിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ)  ആർപ്പൂക്കര, തൊണ്ണംകുഴി താന്നിമൂട്ടിൽ ആശ പ്രഭാതിന് നിർമിച്ചുനൽകിയ "സ്നേഹവീടി’ന്റെ താക്കോൽ സഹകരണ –- സാംസ്കാരിക മന്ത്രി വി എൻ വാസവൻ കെെമാറി. കെജിഒഎ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം എ വി റസ്സൽ, നിർമാണ കമ്മിറ്റി കൺവീനർ എം എസ്‌ സാനു, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ്‌ ബിജു, കോട്ടയം അർബൻ സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ എൻ വേണുഗോപാൽ, സിഐടിയു ജില്ല വെെസ് പ്രസിഡന്റ് അഡ്വ. വി ജയപ്രകാശ്, ഡിവൈഎഫ്‌ഐ  ജില്ല പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ, ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ കെ ഹരിക്കുട്ടൻ, ആർപ്പൂക്കര എസ്‌സിബി പ്രസിഡന്റ് പി കെ ഷാജി, നീണ്ടൂർ എസ്‌സിബി ഡയറക്ടർ ബോർഡ് അംഗം ബാബു ജോർജ്ജ് , സംഘടന സംസ്ഥാന സെക്രട്ടറി പി എസ്‌ പ്രിയദർശൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ അർജ്ജുനൻപിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രീതി എം നായർ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top