04 August Tuesday

സുമേഷിന്റെ കുടുംബം ഈ സ്‌നേഹവീട്ടിൽ സുരക്ഷിതർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 

പൂഞ്ഞാർ
അകാലത്തിൽ പൊലിഞ്ഞ ഗുസ്‌തി താരം സുമേഷിന്റെ കുടുംബത്തിന്‌ ഇനി സിപിഐ എം നിർമിച്ചുനൽകിയ വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാം. സിപിഐ എം പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയാണ്‌ സുമേഷിന്റെ ഭാര്യ ലക്ഷ്മിക്കും മകൾ നിയയ്ക്കും വീട് നിർമിച്ചുനൽകിയത്‌. വൈദ്യുതി–-ഗ്യാസ്‌ കണക്ഷൻ, റേഷൻ കാർഡ്, ഫർണിച്ചർ അങ്ങനെ ഒരുവീടിന് ആവശ്യമുള്ള എല്ലാം ഇവിടെ സജ്ജമാക്കി. രണ്ടുവർഷം  മുമ്പായിരുന്നു സുമേഷിന്റെ മരണം. സൗകര്യങ്ങൾ കുറഞ്ഞ നിലവിലെ വീടാണ്‌ പുതുക്കിപ്പണിതത്‌.
 വീടിന്റെ താക്കോൽ ലക്ഷ്‌മി സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനിൽ നിന്ന്‌ ഏറ്റുവാങ്ങി. എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന്‌ സ്വപ്നതുല്യമായ വീട് നൽകിയ പാർടി ലോക്കൽ കമ്മിറ്റിയോട് അവർ നിറഞ്ഞ മനസ്സോടെ നന്ദി പറഞ്ഞു. 
  ചടങ്ങിൽ ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ അധ്യക്ഷനായി. ദ്രോണാചാര്യ അവാർഡ് ജേതാവ് തോമസിനെ വി എൻ വാസവൻ ആദരിച്ചു. "ദ്രോണാചാര്യ തോമസ് മാഷ് അക്കാദമി'യിൽ മികവുതെളിയിച്ച കുട്ടികളെയും എസ്എസ്എൽസി ഉന്നത വിജയികൾക്കും മൊമന്റോ നൽകി. വീട് നിർമിച്ച കരാറുകാരൻ എം എം സജിയെ ആദരിച്ചു. സിപിഐ എം  ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ  സെക്രട്ടറി കുര്യാക്കോസ് ജോസഫ്,  ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് എന്നിവർ സംസാരിച്ചു. കെ ആർ മോഹനൻ നായർ നന്ദി പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top