19 August Monday
എങ്ങുമെത്താതെ നഗരത്തിലെ സ്‌കൈ വാക്ക്‌

ആകാശപ്പാത; കോട്ടയത്തിന്റെ ‘പാലാരിവട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

പണിപൂർത്തിയാകാത്ത ആകാശപ്പാത. ഇൻസെറ്റിൽ ഇരുമ്പ്‌ െെപപ്പ്‌ കയർ ഉപയോഗിച്ച്‌ കെട്ടിവച്ചിരിക്കുന്നു

 കോട്ടയം

 കോട്ടയം നഗരസഭയുടെ മുന്നിലൂടെ നടന്ന‌് പോകുന്നവർ ആദ്യം നോക്കുക മുകളിലേക്കാണ‌്. മുകളിൽ അസ്ഥികൂടമായി നിൽക്കുന്ന “ആകാശപ്പാത’ കൗതുകത്തോടെ നോക്കുന്നതാണെന്ന‌് കരുതേണ്ട. അവിടെയുള്ള പൈപ്പുകൾ തലയിലേക്ക‌് വീഴുമോ എന്ന ഭയത്തോടെ നോക്കുന്ന നോട്ടമാണ‌്.  ഇവിടുത്തെ വലിയ പൈപ്പുകളെ ഇപ്പോൾ താങ്ങി നിർത്തുന്നത‌് പ്ലാസ‌്റ്റിക‌് കയറുകളാണ‌്.  കൊച്ചി പാലാരിവട്ടത്ത‌് ചാണ്ടി കൂട്ടിൽ “തട്ടിക്കൂട്ടി’ നിർമിച്ചത‌് പാലമാണെങ്കിൽ കോട്ടയത്ത‌് തിരുവഞ്ചൂർ “ഏച്ച‌ുകെട്ടി’ നിർമിച്ചത‌ാണ‌് “ആകാശപ്പാത’. ഒരാൾ മുൻ മുഖ്യമന്ത്രിയായിരുന്നു; അതേ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു രണ്ടാമൻ. രണ്ടും പേരും നിർമിച്ച‌് നൽകിയ ഈ കെട്ടിവച്ച വികസന തട്ടിപ്പിന്റെ മുഖം ജനങ്ങൾക്ക‌് ഇന്ന‌് ഭീക്ഷണിയായി മാറിയിരിക്കുന്നു.  
“കപട വികസനത്തിന്റെ നിത്യസ‌്മാരക’മായി ആകാശപ്പാത ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട‌് വർഷങ്ങളായി. എന്തിനാണ‌് ആകാശപ്പാത എന്ന‌് ചോദിച്ചാൽ ആർക്കും അറിയില്ല. നിർമാണത്തിലെ അശാസ‌്ത്രീയത മൂലം ആകാശപ്പാതയുടെ വട്ടത്തിലുള്ള പ്രധാന പ്ലാറ്റ‌്ഫോം താങ്ങി നിർത്തേണ്ട തൂണുകളിൽ ഒന്ന‌് പുറത്തായി. ഈ തൂണ‌് മറ്റൊരു പൈപ്പിട്ട‌് “ഏച്ചുകെട്ടി’ ഒപ്പിച്ചുവച്ചിരിക്കുകയാണ‌്. ടൺകണക്കിന‌് ഭാരമുള്ള റൗണ്ട‌് പ്ലാറ്റ‌്ഫോം ഈ ഇരുമ്പു പൈപ്പ‌് താങ്ങുമോ എന്നാണ‌് ജനങ്ങൾ ചോദിക്കുന്നത‌്. ഇതിൽ നിന്ന‌് തൽക്കാലത്തേക്ക‌് തടിയൂരിയപ്പോൾ നഗരസഭാ പ്രധാന കവാടത്തിന‌് മുമ്പിലുള്ള ഭാഗത്തെ മുകളിലത്തെ പ്ലാറ്റ‌് ഫോമിലെ വലിയ ഇരുമ്പു പൈപ്പുകൾ പ്ലാസ‌്റ്റിക്ക‌് കയർ ഉപയോഗിച്ച‌് കെട്ടിനിർത്തിയിരിക്കുകയാണ‌്. ഇവിടെ വെൽഡിങ‌് നടത്തിയിട്ടില്ലെന്ന‌് മാത്രമല്ല പൈപ്പുകളിലെ വ്യത്യാസവും പ്രശ‌്നമായിരിക്കുന്നു. ഇത‌് താങ്ങുമോ അതോ ‘താങ്ങ‌്’ തരുമോ അത‌ുമാത്രം അറിയില്ല. പല തുണുകളും ഒരു സുരക്ഷയുമില്ലാതെയാണ‌് നൂല‌് പോലുള്ള പ്ലാസ‌്റ്റിക‌് കയർ ഉപയോഗിച്ച‌് കെട്ടിവച്ചിരിക്കുന്നത‌്. 
  പ്രവർത്തനത്തെക്കുറിച്ചോ നിർമാണരീതിയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ പദ്ധതിയുടെ ഉപജ്ഞാതാവ‌് തിരുവഞ്ചൂർ രാധാകൃഷ‌്ണൻ എംഎൽഎ തയ്യാറാകുന്നുമില്ല. നിർമാണത്തിലെ പാളിച്ച മറയ‌്ക്കാൻ ആകാശപ്പാതയുടെ മുകളിൽ ഇപ്പോൾ ഗാന്ധി സ‌്മൃതിമണ്ഡപം പണിയുമെന്നാണ‌് എംഎൽഎ പറയുന്നത‌്. ഇതിനായി രൂപരേഖ തന്നെ മാറ്റി. ആകാശപ്പാതയിൽ കച്ചവടസ്ഥാപനങ്ങൾ തുടങ്ങുമെന്ന‌ായിരുന്നു ആദ്യ പ്രഖ്യാപനം. ചുറ്റിനും മുകളിലേക്ക‌് എസ‌്കലേറ്റർ, പടികൾ, മുകളിൽ കോഫീ ഷോപ്പ‌് ഇങ്ങനെ പോകുന്നു പാഴായ സ്വപ‌്നങ്ങളുടെ നീണ്ട നിര. പദ്ധതി ഏത‌് രീതിയിലാണ‌് കാൽ നടയാത്രികർക്ക‌് ഗുണകരമാകുകയെന്നുള്ളത‌് ഇനിയും വ്യക്തമല്ല. 
ആകാശപ്പാത കൊണ്ട‌് നഗരസഭയ‌്ക്ക‌് നഷ‌്ടമായത‌് കോടികൾ വിലമതിക്കുന്ന നാലര സെന്റ‌് സ്ഥലമാണ‌്. അതും കൗൺസിലിന്റെ അംഗീകാരമില്ലാതെയാണ‌് ഭരണാധികാരികൾ എംഎൽഎയ‌്ക്ക‌് വിട്ടുനൽകിയത‌്. ഇപ്പോൾ വോക്കുമില്ല സ‌്കൈയുമില്ലാതായതോടെ നഗരസഭയും ആപ്പിലായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top