19 August Monday

എൻജിഒ യൂണിയൻ ജില്ലാമാർച്ച‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
കോട്ടയം
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തണമെന്ന‌് ആവശ്യപ്പെട്ട‌് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ വ്യാഴാഴ‌്ച ജില്ലാമാർച്ച‌് നടത്തും. പകൽ 11ന‌് കലക്ടറേറ്റിൽ നിന്ന‌് ആരംഭിക്കുന്ന മാർച്ച‌് തിരുനക്കര പഴയ പൊലീസ‌് സ‌്റ്റേഷൻ മൈതാനിയിൽ സമാപിക്കും. യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ‌് ധർണ ഉദ‌്ഘാടനംചെയ്യും.
കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പിഎഫ‌്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന നടപടി വേഗത്തിലാക്കുക, പതിനൊന്നാം ശമ്പള പരി‌ഷ‌്കരണ നടപടികൾ ആരംഭിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾക്ക‌് കരുത്തുപകരുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ‌് മാർച്ച‌്. മാർച്ചിലും ധർണയിലും മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന‌് യൂണിയൻ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top