26 August Monday

കോട്ടയം അന്നും ഇന്നും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

 കോട്ടയം

കഴിഞ്ഞ ആഗസ‌്തിൽ കേരളത്തെ മുക്കിയ പ്രളയമഴ തുടങ്ങിയത‌് ജൂലൈ 15ന‌്. ഇടമുറിയാതെ പെയ‌്ത മഴയിൽ 17ആയപ്പോഴേയ‌്ക്കും പാലായും കോട്ടയവും അടക്കം താഴ‌്ന്ന പ്രദേശങ്ങളെല്ലാം വെള്ളംകയറി കഴിഞ്ഞിരുന്നു. മീനച്ചിലാർ കരകവിഞ്ഞു. 10, 000 പേരെ ക്യാമ്പുകളിലേക്ക‌് മാറ്റി പാർപ്പിച്ചു. 104 ക്യാമ്പുകളിലായി 2300 കുടുംബങ്ങളാണ‌് അഭയം തേടിയത‌്.  കിഴക്കൻ മേഖലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. വൈക്കത്തും കുമരകത്തുമായി 7000 ഏക്കർ നെൽകൃഷി മുങ്ങി. പലയിടത്തും വൈദ്യതി ബന്ധം നിലച്ചു. ട്രെയിനുകൾ പിടിച്ചിട്ടു. കോട്ടയം മുതൽ നീലിമംഗലം വരെ ട്രെയിനുകളുടെ വേഗം 20 കിലോമീറ്ററാക്കി. നിരവധി വീടുകൾ തകർന്നു. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന‌് പടിഞ്ഞാറൻ ഭാഗങ്ങൾ ഒറ്റപ്പെട്ടു. ഒരു വർഷം കഴിയുമ്പോൾ മീനച്ചിലാർ പതിവിലും താഴ‌്ന്ന‌് ഒഴുകുകയാണ‌്. മുണ്ടക്കയത്ത‌് പലയിടത്തും കുടിവെള്ളക്ഷാവവും അനുഭവപ്പെടുന്നു. ബുധനാഴ‌്ച മുതൽ നേരിയ മഴ കിട്ടിത്തുടങ്ങിയത‌് ആശ്വാസമായി. അടുത്ത രണ്ടുദിവസം കടുത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ‌് നേരിയ ആശങ്കയും പടർത്തുന്നു.
പ്രധാന വാർത്തകൾ
 Top