29 July Thursday
ദാതാക്കളെ ആദരിച്ചു

രക്തദാതാ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കോട്ടയം
ലോക രക്തദാതാ ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികൾ കലക്ടറേറ്റിൽ കലക്ടർ എം അഞ്ജന ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് പരിമിതികളുള്ളതിനാൽ യുവജനങ്ങൾ നേരിട്ട് രക്തബാങ്കുകളിലെത്തി രക്തം നൽകാൻ സന്നദ്ധരാകണമെന്ന് കലക്ടർ നിർദേശിച്ചു. 
  ജില്ലയിൽ കൂടുതൽ തവണ രക്തം ദാനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു.  14 തവണ ദാനം ചെയ്ത ക്രിസ്റ്റീന കൃഷ്ണകുമാർ, 110 തവണ ദാനം ചെയ്ത ഷിബു തെക്കേമറ്റം, ടി ജയപ്രകാശ് (86 തവണ), സുനിൽ തോമസ് (68 തവണ), ജെയ്സൺ കെ ജോസ് (60 തവണ), ജെയ്സൻ പ്ലാക്കിനി (51 തവണ), രതീഷ് രത്‌നാകരൻ,സുനു ജയലാൽ, വി എൻ വിജു, വി ടി ബിജു, റഫീഖ് അമ്പഴത്തിനാൽ (അഞ്ചുപേരും 50 തവണ), പി ജെ ജോസഫ് (47 തവണ), ക്യാപ്റ്റൻ സതീഷ് തോമസ് (40 തവണ), സോജി കളപ്പുരക്കൽ (39 തവണ), അരുൺ പോൾ (38 തവണ), ജെയ്സൺ ഞൊങ്ങിണിയിൽ, മഹേഷ് രാജു (ഇരുവരും 35 തവണ), റാഫി മുഹമ്മദ് (34 തവണ) എന്നിവർ കലക്ടറിൽ നിന്ന്‌ പ്രശസ്തിപത്രം ഏറ്റുവാങ്ങി.  
  പരിപാടിയുടെ ഭാഗമായി നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് സബ് കലക്ടർ രാജീവ് കുമാർ ചൗധരി രക്തം നൽകി ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഓൾ കേരളം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, പാലാ ബ്ലഡ് ഫോറം എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.  കോട്ടയം സേക്രഡ് ഹാർട്ട് മെഡിക്കൽ സെന്ററിലെ ബ്ലഡ് മൊബൈൽ വാനിലാണ് രക്തദാനം നടന്നത്.
  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെയ്സൺ ഞൊങ്ങിണിയിൽ എന്നിവർ സംസാരിച്ചു.  "രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ' എന്നതാണ് ഈ വർഷത്തെ സന്ദേശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top