14 November Thursday

ക്ഷേമ പെൻഷൻ ഉയർത്തിക്കാട്ടി സന്തോഷത്തോടെ ശിവൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 കോട്ടയം

ക്ഷേമ പെൻഷനായി കിട്ടിയ നോട്ടുകൾ ഉയർത്തിക്കാട്ടി വി എൻ വാസവനോട‌് ശിവൻ പറഞ്ഞു: ഞങ്ങളെ രക്ഷിച്ചത‌് നിങ്ങളാണ‌്; വോട്ട‌് അങ്ങേയ‌്ക്ക‌് തന്നെ. കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ടാംഘട്ട പൊതുപര്യടനത്തിനിടെയാണ‌് ശിവന്റെ ഈ ആഹ്ലാദ പ്രകടനം.
പര്യടനം ഏറ്റുമാനൂർ എംഎച്ച‌്സിയിൽ എത്തിയപ്പോഴാണ‌് മേച്ചേരിക്കാല ശിവൻ(70) നന്ദിയറിയിച്ച‌് എത്തിയത‌്. ബാങ്ക‌് പാസ‌് ബുക്കും നോട്ടുകളും വാസവനെ കാണിച്ചു.  തങ്ങൾക്ക‌് തണലായ എൽഡിഎഫിന‌് വോട്ടുചെയ്യുമെന്ന‌് തുടർന്ന‌് പ്രഖ്യാപിക്കുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top