18 August Sunday

മഴയിലും ചോർന്നില്ല ആവേശം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 കോട്ടയം

ബുധനാഴ‌്ച ഉച്ചകഴിഞ്ഞ‌് പെയ‌്ത മഴയിലും ആവേശം ചോർന്നില്ല. കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ടാംഘട്ട പൊതുപര്യടനത്തിലാണ‌് മഴയെയും വെല്ലുന്ന ആവേശം ദൃശ്യമായത‌്. തച്ചേട്ട‌്പറമ്പ‌് കോളനിയിലെ സീകരണത്തിനിടെയാണ‌് മഴ ചാറിത്തുടങ്ങിയത‌്. മഴ കനത്തിട്ടും ജനങ്ങൾ കാത്തുനിന്നു. തുടർന്ന‌് പര്യടനം പ്രാവട്ടത്തെത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങൾ സ്ഥാനാർഥിയെ ഹൃദ്യമായി വരറ്റേു. പഴങ്ങളടങ്ങിയ കുട്ടയും സമ്മാനിച്ചു. തുടർന്ന‌് അതിരമ്പുഴ ടൗൺ, യൂണിവേഴ‌്സിറ്റി, മെഡിക്കൽ കോളേജ‌് എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എത്തിയപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. എങ്കിലും ആവേശത്തിന‌് ഒട്ടും കുറവുണ്ടായില്ല.
പ്രധാന വാർത്തകൾ
 Top