26 May Sunday

വാസവൻ നന്മനിറഞ്ഞ വ്യക്തിത്വം: ആലപ്പി രംഗനാഥ‌്

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
കോട്ടയം
കഴിഞ്ഞ 45 വർഷമായി കലാരംഗത്ത‌് പ്രവർത്തിക്കുന്ന എനിക്ക‌് ഇടതുപക്ഷ സഹയാത്രികനായി മാത്രമാണ‌് ജീവിക്കാൻ കഴിഞ്ഞിട്ടുള്ളത‌്. ഈ കാലയളവിനുള്ളിൽ രാഷ‌്ട്രീയ പ്രബുദ്ധതയുള്ള നിരവധി നേതാക്കളുമായി സംഗീതപരമായും സാഹിത്യപരമായും ബന്ധപ്പെട്ടു. എന്നാൽ ഇടപെട്ട കുറച്ച‌് നേതാക്കൾ മാത്രമേ മനസ്സിൽ ശാശ്വത പ്രതിഷ‌്ഠ നേടിയുള്ളൂ. അക്കൂട്ടത്തിൽ പ്രഥമഗണനീയനാണ‌് വി എൻ വാസവൻ. 
രാജ്യസ‌്നേഹിയായ രാഷ‌്ട്രീയ നേതാവിന‌് വേണ്ടുന്ന എല്ലാ നന്മകളും നിറഞ്ഞ വ്യക്തിത്വമാണ‌് ഞാൻ വാസവനിൽ കണ്ടിട്ടുള്ളത‌്. മുഖത്ത‌് പുഞ്ചിരിയോടെയല്ലാതെ അപരിചിതനോട‌് പോലും അദ്ദേഹം ഇടപെടുന്നത‌് കണ്ടിട്ടില്ല. സിപിഐ എമ്മിന്റെ അനിഷേധ്യനായ നേതാവായ അദ്ദേഹം മറ്റേതൊരു രാഷ‌്ട്രീയ ചേരിയിലുള്ള വ്യക്തിയുടെയും ആവശ്യങ്ങളറിഞ്ഞ‌് ഓടിയെത്തി സഹായങ്ങൾ ചെയ‌്തുകൊടുക്കാറുണ്ട‌്. കക്ഷിരാഷ‌്ട്രീയത്തിനതീതമായി കനിവും സ‌്നേഹവും സത്യസന്ധതയും ത്യാഗമനോഭാവവും കാത്തുസൂക്ഷിക്കുന്ന വി എൻ വാസവൻ ആർക്കും ആദരണീയനാണ‌്. കലാകാരനായ എനിക്ക‌് കൂടുതൽ പ്രിയം അദ്ദേഹത്തോട‌് തോന്നാനുള്ള കാരണം രാഷ‌്ട്രീയം മാത്രമല്ല –- ഒന്നാന്തരം കലാസ്വാദകൻ, സാഹിത്യാസ്വാദകൻ, പ്രോത്സാഹകൻ എന്ന നിലയിലുമാണ‌്. 
  വി എൻ വാസവനെ കോട്ടയം പാർലമെന്റ‌് മണ്ഡലം തെരഞ്ഞെടുപ്പിൽ വിജയ സോപാനമേറ്റേണ്ടത‌് വിവേകമതിയായ രാജ്യസ‌്നേഹികളുടെ കടമയാണ‌്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top