കോട്ടയം
ജീവനക്കാരെ പിരിച്ചുവിടാനുള്ള സിഎസ്ബി ബാങ്ക്(കാത്തലിക് സിറിയൻ ബാങ്ക്) മാനേജ്മെന്റ് ഉത്തരവിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ കോട്ടയം മെയിൻ ശാഖക്ക് മുന്നിൽ പ്രകടനവും ധർണയും നടത്തി. 40 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ബിഇഎഫ്ഐ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കെബിആർഎഫ് സംസ്ഥാന കമ്മിറ്റി അംഗം എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ബിഇഎഫ്ഐ ജില്ലാ പ്രസിഡന്റ് വി പി ശ്രീരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ബിനു, മറ്റ് സംഘടനാ നേതാക്കളായ പി സി റെന്നി, പി ആർ ആശ, ടി ആർ ബാലാജി, ജി എ അരുൺ, ലിബിൻ മാത്യു, കെ ഡി സുരേഷ് എന്നിവർ സംസാരിച്ചു.
പിരിച്ചുവിടൽ പിൻവലിച്ചില്ലെങ്കിൽ മേഖലയിലെ മുഴുവൻ സംഘടനകളെയും സഹകരിപ്പിച്ച് സമരസഹായ സമിതി നേതൃത്വത്തിൽ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..