25 March Monday

കോട്ടയത്തെ കോടതി സമുച്ചയ നിർമാണം ആരംഭിക്കുക: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

 

 
കോട്ടയം
കോട്ടയത്തെ നിർദ്ദിഷ്ട കോടതി സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കണമെന്ന‌്  കെജിഒഎ 38ാമത‌് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട‌് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായി അണിനിരക്കുക, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, കെഎസ‌്ആർടിസിയെ സംരക്ഷിക്കാൻ 20 ന‌് നടത്തുന്ന ബസ‌്ഡേ  ആചരണത്തിൽ പങ്കാ‌ളികളാവുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി "ഭരണഘടനാമൂല്യങ്ങളും വെല്ലുവി‌ളികളും' എന്ന വിഷയത്തിൽ സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ‌് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. എ എ നാസർ സംഘടനാ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ ഒമ്പത‌് ഏരിയകളെ പ്രതിനിധീകരിച്ച‌് എ അമാനത്ത‌് (സിവിൽസ‌്റ്റേഷൻ), ഡോ. ഷേർളി ദേവാനി (ടൗൺ), വി ടി ഷാജി (ചങ്ങനാശേരി), വി വിജേഷ‌് (പാമ്പാടി), ഷിനോദ‌് (വൈക്കം), ഡോ. പ്രശാന്ത‌് സോണി (ഏറ്റുമാനൂർ), എ റഹിം (കാഞ്ഞിരപ്പള്ളി), സി വി പ്രസാദ‌് (പാലാ), പി എ ഗ്രീസ (ഈരാറ്റുപേട്ട) എന്നിവർ പങ്കെടുത്തു. ചർച്ച ക്രോഡീകരിച്ച‌് സംസ്ഥാന സെക്രട്ടറി പ്രൊ. എ സുഹൃത്ത‌്കുമാർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top