20 February Wednesday
അഭയത്തിന‌് വീണ്ടും അംഗീകാരം

വി എൻ വാസവനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019
കോട്ടയം
മഹാപ്രളയകാലത്ത‌് രക്ഷാപ്രവർത്തനത്തിന‌് നേതൃത്വംനൽകിയ അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക‌് വീണ്ടും അംഗീകാരം. കുമരകം ആയുർവേദ, ഹോമിയോ ആശുപത്രി കോംപ്ലക‌്സ‌് ഉദ‌്ഘാടനത്തോടനുബന്ധിച്ചുചേർന്ന സമ്മേളനത്തിൽ സൊസൈറ്റി ഉപദേശകസമിതി ചെയർമാൻ വി എൻ വാസവനെ ചടങ്ങിൽ ആദരിച്ചു‌. മന്ത്രി കെ കെ ശൈലജ ഉപഹാരം സമ്മാനിച്ചു. 
പ്രളയകാലത്ത‌് കുമരകത്ത‌് രക്ഷാപ്രവർത്തനത്തിന‌് നേതൃത്വംനൽകുകയും വലിയ ടോറസുകൾ എത്തിച്ച‌് ആളുകളെ രക്ഷപ്പെടുത്തി കോട്ടയം നഗരത്തിലും വിവിധ കേന്ദ്രങ്ങളിലുമായി എത്തിച്ച‌് പുനരധിവാസം ഒരുക്കുകയും ചെയ‌്തതിൽ നേതൃത്വപരമായ പങ്ക‌് അദ്ദേഹം വഹിച്ചതായി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രശംസാപത്രത്തിൽ പറഞ്ഞു. 
തനിക്കുലഭിച്ച പുരസ‌്കാരവും പ്രശസ‌്തിപത്രവും പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന‌് സംസ്ഥാനത്താകെ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന‌് സമർപ്പിക്കുന്നതായി മറുപടി പ്രസംഗത്തിൽ വി എൻ വാസവൻ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top