14 December Saturday

ചൈതന്യ കാര്‍ഷികമേള 20 മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
കോട്ടയം 
കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 21 -ാമത് ചൈതന്യ കാർഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ 20 മുതൽ 24 വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് മേള. കാർഷിക മഹോത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച ക്രമീകരിക്കുന്ന കാർഷികവിള പ്രദർശന പവിലിയന്റെ ഉദ്ഘാടനം വൈകിട്ട്‌ അഞ്ചിന്‌ കലക്ടർ പി കെ സുധീർ ബാബു നിർവഹിക്കും.  ബുധനാഴ്ച പകൽ രണ്ടിന്‌  എംഎൽഎമാരായ അഡ്വ. സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സംസ്ഥാന അഗ്രിക്കൾച്ചറൽ പ്രൊഡക്‌ഷൻ കമീഷണർ ദേവേന്ദ്രകുമാർ സിങ്‌ എന്നിവർ സംയുക്തമായി കാർഷിക മഹോത്സവത്തിന് തിരിതെളിക്കും. വാർത്താസമ്മേളനത്തിൽ ഫാ. സുനിൽ പെരുമാനൂർ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, സിജോ തോമസ്, കെ എസ് അനീഷ് എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top