കോട്ടയം
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനംനടന്നു. ഒളശ്ശയിൽ നാടകാചാര്യൻ എൻ എൻ പിള്ളയുടെ സ്മൃതിമണ്ഡപത്തിന് സമീപം മകനും നടനുമായ വിജയരാഘവൻ ലോഗോ പ്രകാശനംചെയ്തു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആദ്യ രൂപമായ ജീവൽ സാഹിത്യസംഘത്തിന്റെ പ്രമുഖപ്രവർത്തകനായിരുന്നു എൻ എൻ പിള്ള എന്ന് അദ്ദേഹം പറഞ്ഞു.
30, ഡിസംബർ ഒന്ന് തീയതികളിൽ കോട്ടയത്താണ് സമ്മേളനം. സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി ശശികുമാർ അധ്യക്ഷനായി. സിനിമാ നടൻ പി ആർ ഹരിലാൽ എൻ എൻ പിള്ള അനുസ്മരണംനടത്തി. സംഘം ജില്ലാ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു, സംഘം ഏരിയ സെക്രട്ടറി കെ കെ ശിവൻ, വനിതാസാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ. ഗിരിജാ ബിജു, സെക്രട്ടറി പി ജെ ജലജാമണി, ടി എ മോഹനൻ, എ എം ബിന്നു, രാജീവ്, കെ കെ ഷാജിമോൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..