10 August Monday
കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നൂറാം വാർഷികം:

ആഘോഷത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

 കോട്ടയം

ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്‌ വ്യാഴാഴ്‌ച തുടക്കമാകും. ഒരു വർഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി  ജില്ലയിലെ മുഴുവൻ സിപിഐ എം ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തും. 
  പാർടിയുടെ നേതൃത്വത്തിൽ 2020 ഒക്ടോബർ 17 വരെ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രവും അവകാശ സമരപോരാട്ടങ്ങളും വിശദീകരിക്കുന്ന പരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്‌.
ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം ജനങ്ങളിലെത്തിക്കുന്നതിനുതകുന്ന  പ്രവർത്തനം വിജയിപ്പിക്കുന്നതിന്‌ പാർടി അംഗങ്ങളും ഘടകങ്ങളും രംഗത്തിറങ്ങണമെന്ന്‌  ജില്ലാ സെക്രട്ടറി വി എൻ വാസവൻ അഭ്യർഥിച്ചു.  തിരുനക്കര പഴയപൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ മുന്നിൽ വ്യാഴാഴ്‌ച രാവിലെ ഒൻപതിന്‌ നടക്കുന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ പതാക ഉയർത്തും.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top