18 October Friday

ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ നീക്കം: മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

 

പാലാ
രാജ്യത്ത‌് ഒരു വ്യക്തിനിയമം, ഒരു ഭാഷ, ഒരു കൊടി, ഒരു നേതാവ‌് എന്ന ആർഎസ‌്എസ‌് അജൻഡ നടപ്പാക്കാനാണ‌് കേന്ദ്രസർക്കാർ നീക്കമെന്ന‌് മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു. എൽഡിഎഫ്‌ പ്രചാരണാർഥമുള്ള കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അധികം വൈകാതെ രാജ്യത്തിന‌് ഒരു മതം എന്ന അപകടകരമായ നിലയിലേക്ക‌് ആ നീക്കമെത്തും. കേന്ദ്രസർക്കാർ ചൂടപ്പം പോലെ ചുട്ടെടുക്കുന്ന നിയമങ്ങളിൽ പ്രതിഷേധ ശബ്ദമുയർത്തുന്നത‌് ഇടതുപക്ഷം മാത്രമാണ‌്. ജാതി, മതം, ഭാഷ, സംസ്ഥാനം എന്നിവയുടെ പേരിലെല്ലാം ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണ‌്. അംഗബലം കുറഞ്ഞാലും കൃത്യമായ നിലപാട‌് സ്വീകരിച്ച‌് മുന്നോട്ടുപോകുന്നത‌് ഇടതുപക്ഷം മാത്രമാണെന്ന‌് മന്ത്രി ഓർമിപ്പിച്ചു.
രാജ്യത്തിന‌് മാതൃകയായ വികസനപരിപാടികളുമായാണ‌് കേരളത്തിൽ എൽഡിഎ‌ഫ‌് സർക്കാർ മുന്നോട്ടുപോകുന്നത‌്. ലൈഫ‌് പദ്ധതി വഴി വീടില്ലാത്തവർക്ക‌് വീടുനിർമിച്ചുനൽകിയും ആരോഗ്യമേഖല ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുന്ന എൽഡിഎഫ‌് സർക്കാരിനുള്ള പിന്തുണയാകണം പാലാ ഉപതെരഞ്ഞെടുപ്പ്‌ ഫലമെന്നും കെ ടി ജലീൽ പറഞ്ഞു. തലനാട‌് പള്ളിക്കു സമീപം ചേർന്ന കുടുംബയോഗത്തിൽ പി എച്ച‌് ഇബ്രാഹിം അധ്യക്ഷനായി. പി ഷാനവാസ‌്, റിബിൻ ഷാ, ടി ആർ ബാലാജി, എം ജി ശേഖരൻ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top