22 October Tuesday

വിജയം സർക്കാരിനുള്ള പിന്തുണയാകണം: ഇ പി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

 

പാലാ
കേരളത്തിലെ വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ എൽഡിഎഫ‌് സർക്കാരിനുള്ള പിന്തുണയാകണം ഉപതെരഞ്ഞെടുപ്പ്‌ ഫലമെന്ന‌് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം നീലൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഇ പി. മൂന്നുവർഷംകൊണ്ട‌് പൊതുവിദ്യാലയങ്ങളിൽ അഞ്ചുലക്ഷം വിദ്യാർഥികൾ പുതുതായെത്തി.  തൊഴിലവസരം ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ‌്. ഐടി രംഗത്ത‌് ഒരുവർഷത്തിനുള്ളിൽ ഒരുലക്ഷം പേർക്ക‌് കേരളത്തിൽ തന്നെ തൊഴിൽ നൽകാനാവും.  
എൽഡിഎഫ‌് അധികാരത്തിൽ വരുമ്പോൾ നാലരലക്ഷം ഭവനരഹിതരുണ്ടായിരുന്നു. മൂന്നുവർഷത്തിനിടെ ലൈഫ‌് പദ്ധതി വഴി ഒന്നരലക്ഷം പേർക്ക‌് വീടുനിർമിച്ചു നൽകി. ശേഷിക്കുന്ന ഒന്നരവർഷംകൊണ്ട‌് ബാക്കിയുള്ളവർക്കും വീട്‌ നൽകാനുള്ള പ്രവർത്തനങ്ങളുമായാണ‌്  മുന്നോട്ടുപോകുന്നത‌്‌. മാതൃകാപരമായ ഈ വികസനപദ്ധതികൾക്ക‌് പിന്തുണ നൽകാൻ പാലായിൽ മാണി സി കാപ്പന്റെ വിജയം അനിവാര്യമാണെന്ന‌ും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ജോസ‌് കുന്നുംപുറം അധ്യക്ഷനായി. വി ആർ സുനിൽകുമാർ എംഎൽഎ, അഡ്വ. കെ അനിൽകുമാർ, ജോർജ‌് ഊളാനി, ജോൺ ബി ജോസഫ്‌ എന്നിവർ സംസാരിച്ചു.
 
 

 

പ്രധാന വാർത്തകൾ
 Top