13 December Friday

രണ്ട‌്പതിറ്റാണ്ടായി യുഡിഎഫ‌് നിയന്ത്രിക്കുന്ന അഴിമതിക്കോട്ട; അഥവാ കോട്ടയം നഗരസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

നിർമ്മാണം ഇഴയുന്ന നഗരസഭയുടെ അധീനതയിലുള്ള മുൻസിപ്പൽ പാർക്ക്

കോട്ടയം> അഴിമതിയിലും മാലിന്യത്തിലും മുങ്ങിത്തപ്പുകയാണ‌് രണ്ട‌്പതിറ്റാണ്ടായി യുഡിഎഫ‌് നിയന്ത്രിക്കുന്ന കോട്ടയം നഗരസഭ. 52 വാർഡുകളാണ‌് നഗരസഭയിലുള്ളത‌്, 52 കൗൺസിലർമാരും. ഇവരിൽ 14 പേർ  സിപിഐ എമ്മുകാരാണ‌്. ഒരാൾ സിപിഐയും ബാക്കി യുഡിഎഫും ബിജെപിയും.

മാലിന്യനിർമാർജ്ജനവും സംസ‌്കരണവുമാണ‌് നഗരസഭയുടെ എക്കാലത്തെയും വലിയപരാജയം. 52 വാർഡുകളിലെയും മാലിന്യം  സംഭരിച്ച‌്  വടവാതൂർ ഡമ്പിങ് യാർഡിലെത്തിച്ചപ്പോൾ കോടതി ഇടപെട്ടു. അങ്ങനെ അത‌്പാളി. മാലിന്യ സംസ‌്കരണപദ്ധതി  വിജയിക്കാതെ വന്നപ്പോൾ ഉണ്ടായിരുന്ന അറവുശാലകളും പൂട്ടിച്ചു.
 
ഊരാക്കുടുക്കിലായ ചേരിനിർമ്മാർജ്ജനം, തകർന്ന പച്ചക്കറി മാർക്കറ്റ‌് , നോക്കുകുത്തിയായ പാർക്ക‌് നഗരസഭയുടെ തലപ്പാവിൽ ‘പൊൻതൂവലുകൾ ’ ഏറെ. വനിതാവിശ്രമ കേന്ദ്രം, ഷീ ടോയ‌് ലറ്റ‌് തുടങ്ങിയ വാഗ‌്ദാനങ്ങളും ഫയലുകളിൽ തന്നെ. നഗരസഭയിൽ ഏത‌് കാര്യം നടപ്പാകുന്നതിനും ‘കിമ്പളം’ കിട്ടണമെന്ന അവസ്ഥയാണ‌്.
 
അടുത്തിടെ നടന്ന വിജിലൻസ‌് റെയ‌്ഡിൽ ഉദ്യോഗസ്ഥ പിടിയിലായത‌് വാർത്തയായിരുന്നു. സർക്കാരിന്റെ ലൈഫ‌് പദ്ധതിയെ ഇത്രമാത്രം അവഗണിച്ച ഒരു തദ്ദേശഭരണ സ്ഥാപനം സംസ്ഥാനത്തില്ലെന്ന‌് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മുനിസിപ്പൽ പാർക്ക‌് നഗരസഭയുടേതാണെന്ന കാര്യമേ ഭരണസമിതി മറന്നു. അനാഥരായ വയോജനങ്ങൾക്കായി തുറന്ന പകൽവീട‌് ലക്ഷ്യത്തിലെത്തിയില്ല. ഹൈമാസ‌്റ്റ‌് ലൈറ്റുകൾക്കായി സ്ഥാപിച്ച 40 പോസ‌്റ്റുകൾ നോക്കുകുത്തികളായി.
 
ഗ്രൂപ്പ‌് യുദ്ധത്തിൽ കുരുങ്ങിയ കോൺഗ്രസാണ‌് ഹൈമാസ‌്റ്റ‌് ലൈറ്റുകളുടെ വില്ലനെന്ന‌് ആക്ഷേപമുണ്ട‌്. നഗരസഭയുൾപ്പെട്ട കേസുകളിൽ സ്ഥിരം തോൽവിയും പതിവായി.   ഫണ്ട‌് വിതരണത്തിൽ യുഡിഎഫ‌് ഭരണസമിതി പതിവായി പ്രതിപക്ഷ വാർഡുകളെ അവഗണിക്കുന്നതും നഗരസഭയ‌്ക്ക‌് എതിരായ വികാരം സൃഷ്ടിച്ചെന്ന‌് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
 
നഗരസഭയിലേക്ക‌് സിപിഐ എം മാർച്ച‌് ഇന്ന‌്
 
നികുതിദായകരായ ബഹുജനം നിരന്തരം ഉന്നയിച്ചുവരുന്ന 14 ആക്ഷേപങ്ങളെ മുൻനിർത്തി സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ‌്ച രാവിലെ കോട്ടയം നഗരസഭാ ഓഫീസിന‌് മുന്നിലേക്ക‌് വൻജനകീയ മാർച്ചും തുടർന്ന‌് ധർണയും നടത്തുമെന്ന‌് സിപിഐ എം നേതാക്കളും എൽഡിഎഫ‌് കൗൺസിലർമാരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 
അഴിമതിയിലും മാലിന്യത്തിലും മുങ്ങിത്തപ്പി പ്രതിപക്ഷ വാർഡുകളെ അവഗണിക്കുന്ന നഗരസഭയ‌്ക്കെതിരായ 14 ആക്ഷേപങ്ങൾ മുൻനിർത്തി ബഹുജന പിന്തുണയോടെ സംഘടിപ്പിക്കുന്ന മാർച്ച‌് രാവിലെ 9.30ന‌് തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ‌് പരിസരത്ത‌് നിന്ന‌് ആരംഭിക്കും.
 
തുടർന്ന‌് നഗരസഭാ ഓഫീസിന‌് മുന്നിൽ നടത്തുന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ‌്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ‌് സി എൻ സത്യനേശൻ, കൗൺസിലർമാരായ വി വി ഷൈല, അഡ്വ. ഷീജ അനിൽ, കെ കെ ശ്രീമോൻ, പി പി ചന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top