04 August Wednesday

ഓൺലൈൻ പഠനം: കൈകോർത്ത്‌
കെഎസ്‌ഇബി 
വനിതാ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

കെഎസ്ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസലിന് കൈമാറുന്നു.

 

കോട്ടയം
കുട്ടികളുടെ ഓൺലൈൻ പഠനത്തിന്‌ കൈത്താങ്ങായി കെഎസ്‌ഇബിയിലെ വനിതാ ജീവനക്കാർ. കെഎസ്ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ(സിഐടിയു) വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഓൺലൈൻ പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോണുകൾ നൽകിയത്‌. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എ വി റസൽ ഫോൺ ഏറ്റുവാങ്ങി. ജില്ലാ കൺവീനർ ടി എസ്‌ രഞ്ചു, പള്ളം ഡിവിഷൻ കൺവീനർ ഡി കവിത, കമ്മിറ്റിയംഗം എസ്‌ സിനിമോൾ, കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി എൻ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top