17 October Thursday

തീൻമേശയിലെ താരമായി നാടൻ മത്സ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കടയിൽ വിൽപ്പനക്ക് എത്തിയ നാടൻ മത്സ്യങ്ങൾ

 കോട്ടയം 

നാടൻ മത്സ്യങ്ങൾക്ക‌് ആവശ്യക്കാർ ഏറുന്നു. കടൽ മീനുകൾക്ക‌് വില കൂടിയതോടെ ആറ്റുമീനുകളും കായലിലേയും തോടുകളിലേയും മീനുകളാണ‌് വിപണിയിലുള്ളത‌്. പള്ളത്തി, ഒഴുവ, പരൽ, പുല്ലൻ, മഞ്ഞക്കൂരി തുടങ്ങിയവയാണ‌് ഇപ്പോൾ മീൻ വിപണിയെ പിടിച്ചുനിർത്തുന്നത‌്.  വളർത്തുമീനുകളായ തിലോപ്പി, കട‌്‌ല, രോഹു എന്നിവയും വിപണയിലുണ്ട‌്. ആറ്റുമീനുകളുടെ രുചി ആസ്വദിക്കാൻ ചൂണ്ടയും വലയുമായി ഗ്രാമങ്ങളിൽ എത്തുന്നവരും ധാരാളം. ദൂരസ്ഥലങ്ങളിലുള്ളവർ പോലും ഇത്തരത്തിൽ എത്തുന്നുണ്ടെന്നാണ‌് താഴത്തങ്ങാടി ആറ്റിൽ ചൂണ്ടയിടാൻ എത്തിയ മുഹമ്മദ‌് പറയുന്നത‌്. വൈക്കം, കുമരകം, മുഹമ്മ, തണ്ണീർമുക്കം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നാടൻ മീനുകൾ എത്തുന്നത‌്. ട്രോളിങ് നിയന്ത്രണവും കാലാവസ്ഥാ വ്യതിയാനവുമാണ‌് കടൽ മീനുകളുടെ കച്ചവടത്തെ തകിടം മറിച്ചത്. 
വിലയല്പം കൂടുതലാണെങ്കിലും കരിമീൻ, മൊരശ്, പൂമീൻ തുടങ്ങിയ കായൽ മീനുകളാണ‌് കടകളിൽ എത്തിയിരിക്കുന്നത‌്. കരിമീന് 540 രൂപയും മൊരശിന് 300 രൂപയും പൂമീന് 500 രൂപയുമാണ് വില. 120 രൂപ വിലയിൽ കക്കയുമുണ്ട്. തോട്ടിൽനിന്ന‌ും മറ്റും നേരിട്ട‌് പിടിച്ചുകൊണ്ടുവരുന്ന കാരിക്കും വരാലിനും 350 മുതൽ 400 രൂപ വരെയാണ‌് വില. പള്ളത്തി–-200, പരൽ, പുല്ലൻ–-220, ചെമ്പല്ലി–-250, ഒഴുവ–-250 എന്നിങ്ങനെയാണ‌് നാടൻ മീനുകളുടെ വില നിലവാരം.  വളർത്തുമീനുകളായ രോഹു, കട‌്‌ല, തിലോപ്പിയ തുടങ്ങിയവയ‌്ക്ക‌് 300 മുതൽ 400 രൂപവരെയാണ‌്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top