17 July Wednesday
ആഘോഷമാക്കാൻ എംജിയും

കോട്ടയം സാക്ഷരതാ യജ്ഞം മുപ്പതിന്റെ നിറവിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 കോട്ടയം 

മഹാത്മാ ഗാന്ധി സർവകലാശാല നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കോട്ടയം നഗരസഭയുടെ സഹകരണത്തോടെ കോട്ടയം നഗരത്തിൽ നടത്തിയ സമ്പൂർണ സാക്ഷരതാ യജ്ഞത്തിന് 25 ന് മുപ്പത് വയസ്സ‌്. 1989 ജൂൺ 25 ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻ പി  സാഹിയാണ് കോട്ടയത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരനഗരമായി പ്രഖ്യാപിച്ചത്. ഡോ. യു ആർ  അനന്തമൂർത്തിയായിരുന്നു സർവകലാശാല വൈസ് ചാൻസലർ. നൂറു ദിവസംകൊണ്ട് ഒരു നഗരത്തെ സമ്പൂർണ സാക്ഷരതയിലെത്തിക്കാൻ ചുക്കാൻ പിടിച്ചത് അന്നത്തെ എൻഎസ്എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. സി തോമസ് എബ്രഹാം ആയിരുന്നു.
അറുനൂറിൽപരം എൻഎസ്എസ് വളണ്ടിയർമാരും 32 നഗരസഭാ കൗൺസിലർമാരുമാണ്  മഹത്തായ യജ്ഞം വിജയത്തിലെത്തിച്ച്  സമ്പൂർണ സാക്ഷരതാ പദവി നേടിക്കൊടുത്തത്. സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തിനുശേഷം സർവകലാശാലയിൽ നിന്നും പോകുന്ന കത്തുകളുടെ കവറിൽ 'Each one teach one, make national literacy mission a success' എന്ന ഒരു മുദ്രയുണ്ട്.
 
 
 
പ്രധാന വാർത്തകൾ
 Top