25 August Sunday

ചിറ്റാർ പുനർജനി: യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
കാഞ്ഞിരപ്പള്ളി
ചിറ്റാർ പുനർജനി പദ്ധതി ഒന്നാംഘട്ട അവലോകന - ഭാവിപരിപാടി രൂപീകരണ യോഗം ചേർന്നു.  പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് ക്യാരി ബാഗ്, സ്ട്രോ ഉൾപ്പെടെ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ജൂലൈ 15 മുതൽ നിരോധിക്കാൻ തീരുമാനിച്ചു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ ഉദ‌്ഘാടനംചെയ‌്തു. പഞ്ചായത്ത് പ്രസിഡന്റ‌് ഷക്കീലാ നസീർ അധ്യക്ഷയായി.  
ചിറ്റാർ പുനർജനി മിഷൻ ജനറൽ കൺവീനർ എം എ റിബിൻഷാ ഭാവി പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ബ്ലോക്ക‌് പഞ്ചായത്ത് പ്രസിഡന്റ‌് സോഫി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി രമേശ്, എം സി ഓമനക്കുട്ടൻ,  വി പി ഇസ്മായിൽ, കെ ആർ തങ്കപ്പൻ, ഫാ. സാൽവിൻ അഗസ്റ്റിൻ, ബിജു പത്യാല, എം ടി ബേബിച്ചൻ, രാജശ്രീ, നിഷാ ദാസ്,  ദീപാ എസ്, സുർജിത്, സ്കറിയ ഞാവള്ളി, വിദ്യാ രാജേഷ്, സജിൻ വട്ടപ്പള്ളി, കുഞ്ഞുമോൾ ജോസ്, നൈനാച്ചൻ വാണിയപ്പുരക്കൽ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top