22 September Sunday

കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയ്ക്ക് ദിവസ വരുമാനത്തിൽ ഹാട്രിക്ക് നേട്ടം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
പൊൻകുന്നം
ജീവനക്കാരുടെ ഒരുമയിൽ വരുമാനക്കുതിപ്പിൽ കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോ. കോർപറേഷൻ നിശ്ചയിച്ച ടാർജറ്റിനേക്കാൾ കൂടുതൽ ദിവസവരുമാനം നേടിയാണ് പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോ ഹാട്രിക്ക് നേട്ടം കൈവരിച്ചത‌്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കോർപറേഷൻ നിശ്ചയിച്ച 415500 രൂപയുടെ ടാർജറ്റ് മറികടക്കുവാൻ ഡിപ്പോയ്ക്ക് കഴിഞ്ഞു. മൂന്ന് ദിവസങ്ങളിലും നാലര ലക്ഷത്തിനു മുകളിലായിരുന്നു വരുമാനം. 2019﹣--ൽ 12 തവണയും അതിൽതന്നെ മെയ് മാസത്തിൽ ഏഴ് തവണയും ടാർജറ്റ് മറികടക്കാൻ ഡിപ്പോയ്ക്ക് കഴിഞ്ഞു. 
കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി ടാർജറ്റിന്റെ തൊണ്ണൂറ് ശതമാനത്തിന് മുകളിലായിരുന്നു വരുമാനം. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ അഭിമാനനേട്ടം കൈവരിക്കാനായത്. ഡ്രൈവർമാരുടെ കുറവുകൂടി പരിഹരിക്കാൻ സാധിച്ചാൽ വരുമാനം ഇനിയും വർധിക്കും. 34 സർവീസുകൾ ഉള്ളതിൽ ഡ്രൈവർമാർ കുറവായതിനാൽ 32 എണ്ണം മാത്രമാണ് ഓടുന്നത്. രണ്ട് ഓർഡിനറി സർവീസുകൾ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഇതുകൂടി നിരത്തിലിറങ്ങിയാൽ ദിവസേന വരുമാനത്തിൽ മികച്ച നേട്ടത്തിലെത്താൻ ഡിപ്പോയ‌്ക്ക് കഴിയും. 
അധികൃതരുടെ ഭാഗത്തുനിന്നും ഇതിനാവശ്യമായ സഹായങ്ങൾ ഉണ്ടാകുന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ജനങ്ങ‌ളും.
 
 
പ്രധാന വാർത്തകൾ
 Top