25 May Monday
ജാഗ്രത തുടരുന്നു

ആശങ്കയൊഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ തിങ്കളാഴ്ച എത്തിയ യാത്രക്കാർ

 
 കോട്ടയം
കോവിഡ്‌ 19 പടരുന്ന പശ്‌ചാത്തലത്തിൽ ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നു. രണ്ട്‌ ദിവസമായി പുതിയ കേസുകളൊന്നും സ്ഥിരീകരിക്കാത്തത്‌ ആശ്വാസകരമാണ്‌. എങ്കിലും കൂടുതൽ ആളുകൾ നിരീക്ഷണത്തിലാകുന്നുണ്ട്‌. തുറന്നു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസറും മാസ്‌കും അടക്കം പ്രതിരോധ സാമഗ്രികൾ സജ്ജമാണ്‌. 
 നിരത്തുകളിൽ വാഹനങ്ങൾ കുറവ്‌. തിങ്കളാഴ്‌ച രാവിലെ നല്ല തിരക്കനുഭവപ്പെട്ടെങ്കിലും ക്രമേണ കുറഞ്ഞുവന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധന കർശനമായി നടക്കുന്നു. കച്ചവടം കുറവാണെങ്കിലും കടകൾ മിക്കതും തുറന്നുപ്രവർത്തിച്ചു. കോവിഡ്‌ ഭീതി എറ്റവുമധികം ബാധിച്ചത്‌ നിർമാണ മേഖലയെയും ഹോട്ടൽ മേഖലയെയുമാണ്‌. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ അവരവരുടെ നാട്ടിലേക്ക്‌ മടങ്ങിയത്‌ നിർമാണ മേഖലക്ക്‌ വിനയായി.
 എംജി സർവകലാശാലയുടെ ഡിഗ്രി പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ നടന്നതും സുരക്ഷാ സംവിധാനങ്ങളോടെയാണ്‌. മെഡിക്കൽ കോളേജ്‌ അടക്കം ആശുപത്രികളിൽ സന്ദർശകരുടെയും ഒപി വിഭാഗത്തിലെത്തുന്ന  രോഗികളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. കെഎസ്‌ആർടിസി–-സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞു. നഗരത്തിൽ മുമ്പ്‌ സർവീസ്‌ നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ പകുതി മാത്രമേ ഇപ്പോൾ ഓടുന്നുള്ളൂ. ഓടുന്നതിൽ ചിലത്‌ ആളുകൾ കുറവായതിനാൽ നിർത്തിവയ്‌ക്കുന്നുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top