27 May Wednesday
പെട്രോൾ ഡീസൽ തീരുവ വർധന

ആൾക്കൂട്ടമില്ലാതെ ആയിരങ്ങളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 കോട്ടയം

ദുരന്തകാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ആൾകൂട്ടമില്ലാതെ ആയിരങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവ വർധിപ്പിച്ചതിനെതിരെ ജില്ലയിലെ 120 മേഖലാ കേന്ദ്രങ്ങളിലാണ്‌   ആൾക്കൂട്ടമില്ലാതെ പ്രതിഷേധം അലയടിച്ചത്‌. അന്താരാഷ്ട്ര മാർക്കറ്റിൽ  ക്രൂഡോയിലിന്‌ വില 30 ഡോളറിന്‌  എന്ന നിലയിലേക്ക് തകർന്നിരിക്കുമ്പോഴാണ് ഇന്ത്യയിൽ തീരുവ വർധിപ്പിച്ചത്‌.
കോവിഡ്‌ 19 ന്റെ  പശ്ചാത്തലത്തിൽ ആൾകൂട്ടമില്ലാതെയാണ്‌ സമരം സംഘടിപ്പിച്ചത്. ജില്ലയിലെ പെട്രോൾ പമ്പുകളുടെ മുന്നിൽ തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ച്‌ മുതൽ 5.30 വരെ ബാനർ ഉയർത്തിയായിരുന്നു സമരം. ജില്ലാ സെക്രട്ടറി സജേഷ് ശശി പാലായിലും, പ്രസിഡന്റ് കെ ആർ അജയ് കോട്ടയം  കോടിമതയിലും, സംസ്ഥാന കമ്മിറ്റിയംഗം എൻ അനിൽകുമാർ അയർകുന്നത്തേയും പ്രതിഷേധത്തിന്റെ ഭാഗമായി. ഏറ്റുമാനൂരിൽ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ശ്രീമോൻ ഉദ്ഘാടനം ചെയ്തു. 
 
 
പ്രധാന വാർത്തകൾ
 Top