29 May Friday
സർഫാസി ആക്‌ട്‌

വായ്‌പ തിരിച്ചടവിന്‌ ബാങ്കുകൾ സാവകാശം നൽകണം : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 കോട്ടയം

വർഷാന്ത്യ കണക്കെടുപ്പിന്റെ ഭാഗമായി, ബാങ്കുകൾ "സർഫാസി ആക്ട്‌' പ്രകാരം വായ്‌പ തിരിച്ചടവ്‌ കർക്കശമാക്കിയത്‌ ഇടപാടുകാരെ വലച്ചിരിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. 
കോവിഡ്‌ 19 ഭീതിയിൽ നാടും നഗരവും വിറങ്ങലിച്ച്‌ നിൽക്കുമ്പോഴാണ്‌ ബാങ്കുകൾ  ജനങ്ങളുടെമേൽ പിടിമുറുക്കുന്നത്‌. സാമ്പത്തിക മേഖല ഉൾപ്പെടെ സമസ്‌ത മേഖലയും സ്‌തംഭിച്ച സാഹചര്യത്തിൽ വായ്‌പ തിരിച്ചടവിന്‌ ബാങ്കുകൾ സാവകാശം നൽകണം. ഈ ഘട്ടത്തിൽ വായ്‌പ എടുത്തിട്ടുള്ളവർക്ക്‌ പണം തിരിച്ചടയ്‌ക്കാൻ സാവകാശം അനുവദിക്കണമെന്നും  മറ്റ്‌ ശിക്ഷാനടപടികൾ ഒഴിവാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടിറിയറ്റ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top