20 February Wednesday

കോട്ടയം മെഡി.കോളേജ് സമഗ്രവികസന പാതയില്‍: 17 പദ്ധതിയുടെ ഉദ്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019
കോട്ടയം
കോട്ടയം സർക്കാർ മെഡിക്കൽ കോളേജിന്റെ സമഗ്രവികസനത്തിന്റെ ഭാഗമായി പൂർത്തീകരിച്ച 13 പദ്ധതിയുടെയും 4 ശിലാസ്ഥാപന നിർമാണ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം  വ്യാഴാഴ്ച നടക്കും. പകൽ 3 ന‌്  മെഡിക്കൽ കോളേജ് അങ്കണത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിക്കും. കെ  സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷനാകും. 
 കോട്ടയം മെഡിക്കൽ കോളേജ് ആധുനികവൽക്കരിക്കാൻ കിഫ്ബി വഴി 564 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. ഡോക്ടർമാർ, നേഴ്‌സുമാർ അടക്കം 201 പുതിയ തസ്തിക സൃഷ്ടിച്ചു. പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി, കാർഡിയാക് അനസ്തീഷ്യ എന്നീ വിഭാഗങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായും പുതിയ തസ്തികകൾ സൃഷ്ടിച്ചു. കാർഡിയോളജി- കാർഡിയോ തൊറാസിക് വിഭാഗങ്ങൾ ശക്തിപ്പെടുത്താനായി ഈ സർക്കാർ നിരവധി ഇടപെടലും നടത്തി. 70 ലക്ഷംരൂപ മുടക്കി കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകൾമാത്രം നടത്താനായി പ്രത്യേക ശസ്ത്രക്രിയ തിയറ്റർ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കാർഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ്, 128 സ്ലൈസ് സിടി സ്‌കാൻ, നവീകരിച്ച ഇന്റേണൽ റോഡ്, ഏർളി ഇന്റർവെൻഷൻ ആൻഡ‌് ഓട്ടിസം സെന്റർ, റെറ്റിന യൂണിറ്റ്, ക്യാൻസർ ശസ്ത്രക്രിയാവിഭാഗം, കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം, നവീകരിച്ച വാർഡുകൾ, ഗ്രീൻ പ്രോട്ടോകോൾ, നെഫ്രോളജി വിഭാഗത്തിലെ സിഎപിഡി ഐസിയു, ഗാസ്‌ട്രോ എന്ററോളജി, അത്യാഹിത വിഭാഗത്തിലെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ലാപ്രോസ്‌കോപ്പിക് മെഷീൻ, ഇൻ സർവീസ് നേഴ്‌സിങ‌് എഡ്യൂക്കേഷൻ യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഹൗസ് സർജൻസ് ക്വാർട്ടേഴ്‌സ്, രണ്ട് ടോയ്‌ലറ്റ് കോംപ്ലക്‌സ്, അത്യാഹിത വിഭാഗം രണ്ടാംഘട്ടം, സ്ത്രീകളുടെ മെഡിക്കൽ വാർഡ് എന്നിവയുടെ ശിലാസ്ഥാപനവും നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top