13 December Friday

ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ യുവജന മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
കോട്ടയം
‘അംബാനിക്ക് വേണ്ടി ബിഎസ്എൻഎല്ലിനെ കൊല്ലുന്നു' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധമിരമ്പി. ശമ്പള കുടിശ്ശിക വരുത്തിയും തൊഴിലാളികളെ വഞ്ചിച്ചും ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം. 
   എൻജിഒ യൂണിയൻ ഓഫീസ്‌ പരിസരത്തുനിന്ന് തിരുനക്കര  ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌  സിഐടിയു ജില്ലാ പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ് അധ്യക്ഷനായി. നേതാക്കളായ കെ കെ ശ്രീമോൻ, ബി ആർ അൻസാദ്, വി ഐ വിൻസൺ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ അനിൽകുമാർ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top