06 December Monday

കാട്ടാനകൾ നാട്ടിലേക്ക്, 
ജനങ്ങളാകെ ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കാട്ടിൽനിന്ന്‌ നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം

 

കാഞ്ഞിരപ്പള്ളി
മുണ്ടക്കയം വെള്ളനാടി മൂരിക്കയം പ്രദേശത്ത്‌ കാട്ടാനക്കൂട്ടം ജനജീവിതം ഭീതിയിലാഴ്‌ത്തുന്നു. വെള്ളി പുലർച്ചെ തോട്ടം തൊഴിലാളികളാണ് കാട്ടാനകളെ ആദ്യം കണ്ടത്. പിടിയാനയും, കുട്ടിക്കൊമ്പനുമാണ് മണിമലയാറ്റിലെ മൂരിക്കയത്ത് രാവിലെ മുതൽ നിലയുറപ്പിച്ചത്. ഏതാനും ദിവസമായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. 
  കഴിഞ്ഞദിവസം പുലിക്കുന്ന് താന്നിക്കപതൽ മേഖലയിൽ ആനകളെ കണ്ടതിനെതുടർന്ന്‌ വനംവകുപ്പ് തിരിച്ചയക്കാൻ ശ്രമം നടത്തിയെങ്കിലും പാഴായി. വണ്ടൻപതാൽ നിന്നുള്ള ഫോറസ്റ്റ് സംഘവും, മുണ്ടക്കയം പൊലീസും, നാട്ടുകാരും ആനയെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് മുറിഞ്ഞപുഴ റേഞ്ച് ഓഫീസിൽനിന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിപൊട്ടിച്ചും, ശബ്ദമുണ്ടാക്കിയും തുരത്താൻ ശ്രമിച്ചെങ്കിലും പാഴായി.
യോഗം വിളിക്കും 
കാഞ്ഞിരപ്പള്ളി 
ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമാർഗം ആലോചിക്കാനും നടപടി സ്വീകരിക്കാനുമായി തദ്ദേശ സ്വയംഭരണസ്ഥാപന ജനപ്രതിനിധികളുടെയും, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും  യോഗം വിളിക്കുമെന്ന്‌ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. 
   പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിലാണ്‌ ആനശല്യം രൂക്ഷം. 18 ന്‌ വൈകിട്ട്‌ നാലിന്‌ മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ്‌ യോഗം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top