12 November Tuesday
കെ എം മാണി സ്‌മാരകം

കോൺ. എതിർത്തു; കൗൺസിലിൽ വോട്ടെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
പാലാ
 കോൺഗ്രസിന്റെ എതിർപ്പ്‌ വകവയ്‌ക്കാതെ പാലാ സർക്കാർ ആശുപത്രിയും സിവിൽസ‌്റ്റേഷൻ റൗണ്ടാനയും കെ എം മാണി സ‌്മാരകമാക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. പ്രതിപക്ഷവും തീരുമാനത്തിൽ വിയോജിച്ചു. 
ജനറൽ ആശുപത്രിക്കും സിവിൽ സ്‌റ്റേഷൻ റൗണ്ടാനയ്ക്കും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പ്രൊഫ. കെ എം ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോൺഗ്രസ് അംഗങ്ങൾ ഉന്നയിച്ചു. മഹാകവി പാലാ നാരായണൻ നായരുടെ പേര് നേരത്തേ സിവിൽ സ്റ്റേഷൻ റൗണ്ടാനയ്ക്കായി തീരുമാനിച്ചിരുന്നതായി സിപിഎ എം അംഗം റോയി ഫ്രാൻസീസും യോഗത്തിൽ ഉന്നയിച്ചു. ഇതോടെയാണ്‌ പേരിടീൽ തീരുമാനം തർക്കത്തിലായത്. രണ്ട‌് നിർദ്ദേശങ്ങളും അവഗണിച്ച‌ ഭരണപക്ഷം  വോട്ടെടുപ്പ്‌ നടത്തുകയായിരുന്നു.
26 അംഗ കൗൺസിലിൽ 21 പേർ പങ്കെടുത്ത‌ യോഗത്തിൽ ഭരണപക്ഷത്തെ 15 പേർ മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു. രണ്ട‌് കോൺഗ്രസ‌് പ്രതിനിധികൾ നിർദേശത്തെ എതിർത്ത‌് വോട്ട‌് ചെയ‌്തപ്പോൾ കോൺഗ്രസ‌് വനിതാ പ്രതിനിധി പാർടി നിലപാട‌് തള്ളി ഭരണപക്ഷത്തെ അനുകൂലിച്ചു. ചെയർപേഴ‌്സന്റെ നിലപാടിൽ പ്രതിഷേധിച്ച‌് നാല‌് സിപിഐ എം പ്രതിനിധികളും ബിജെപി പ്രതിനിധിയും വോട്ടെപ്പിൽ നിന്ന‌് വിട്ടുനിന്നു. 
നാമകരണവുമായി ബന്ധപ്പെട്ട്‌ കൗൺസിലിന‌് മൂന്ന‌് നിവേദനം ലഭിച്ചിരുന്നു. ഇവ  ചർച്ച ചെയ്യാതെ മൂന്ന‌് ആവശ്യങ്ങളും നേരിട്ട‌് അജൻഡയിൽ ഉൾപ്പെടുത്തിയതാണ‌്  വിവാദമായത‌്. സ‌്റ്റേഡിയം പ്രശ‌്നംപോലെ ആശുപത്രി, സിവിൽ സ‌്റ്റേഷൻ നാമകരണത്തിലും നഗരസഭയുടെ നിലപാട‌് കെ എം മാണിയോടുള്ള അവഹേളനമായി. പേരിടീൽ തീരുമാനം ഏകകണ്ഠമായി എടുക്കുന്നതിൽ ചെയർപേഴ്സൺ  ബിജി ജോജോ പരാജയപ്പെട്ടതായി വൈസ‌് ചെയർമാനും കേരള കോൺഗ്രസ‌് എം ജോസഫ‌് വിഭാഗം പ്രതിനിധിയുമായ കുര്യാക്കോസ് പടവൻ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top