13 November Wednesday
- ദേശാഭിമാനി ക്യാമ്പയിൻ

വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
കോട്ടയം
ജില്ലയിൽ ദേശാഭിമാനി പത്രത്തിന്റെ ഒന്നാംഘട്ട വരിസംഖ്യയും ലിസ്‌റ്റും  വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി വി എൻ വാസവൻ സംസാരിച്ചു. 
കോട്ടയത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി ബി ശശികുമാർ വരിസംഖ്യയും ലിസ്റ്റും  കൈമാറി. ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എൻ സത്യനേശൻ, എം എസ്‌ ബഷീർ, ടി എൻ മനോജ്‌ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ ഏരിയ സെക്രട്ടറി കെ രാജേഷ്‌ വരിസംഖ്യയും ലിസ്റ്റും  കൈമാറി. ഏരിയ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പ്രൊഫ. എം ടി ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി പി ഇസ്മയിൽ, അഡ്വ. പി ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി എന്നിവർ സംസാരിച്ചു. 
വാഴൂരിൽ ഏരിയ സെക്രട്ടറി വി ജി ലാൽ വരിസംഖ്യയും ലിസ്റ്റും കൈമാറി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഗിരീഷ്‌ എസ്‌ നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌, ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. ആർ നരേന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു. പുതുപ്പള്ളിയിൽ ഏരിയ സെക്രട്ടറി സുബാഷ്‌ പി വർഗീസ്‌ വരിസംഖ്യയും ലിസ്റ്റും കൈമാറി. ഏരിയ കമ്മിറ്റി അംഗം കെ എൻ വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ, അഡ്വ. റെജി സഖറിയ എന്നിവർ സംസാരിച്ചു. അയർക്കുന്നത്ത്‌ ഏരിയ സെക്രട്ടറി പി എൻ ബിനു വരിസംഖ്യയും ലിസ്റ്റും  കൈമാറി. ഏരിയ കമ്മിറ്റി അംഗം പി കെ മോനപ്പൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ സംസാരിച്ചു. ചങ്ങനാശേരിയിൽ ഏരിയ സെക്രട്ടറി കെ സി ജോസഫ്‌ വരിസംഖ്യയും ലിസ്റ്റും  കൈമാറി. ജില്ലാ കമ്മിറ്റി അംഗം കൃഷ്‌ണകുമാരി രാജശേഖരൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top