21 October Monday

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ പ്രതിഫലിക്കും: കാനം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
പാലാ
എൽഡിഎഫ‌് സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന്റെ രാഷ‌്ട്രീയ സ്വാധീനം പൂർണമായി ഉപയോഗപ്പെടുത്തി വോട്ടാക്കി മാറ്റുന്ന പ്രവർത്തനമാണ‌് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി ചേർന്ന സിപിഐ നിയോജകമണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കാനം. 
യോഗത്തിൽ സണ്ണി ഡേവിഡ‌് അധ്യക്ഷനായി. മന്ത്രി പി തിലോത്തമൻ, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ,  സംസ്ഥാന എക്സിക്യുട്ടീവംഗം വി ബി ബിനു, ടി പുരുഷോത്തമൻ, സി കെ ആശ എംഎൽഎ, ബാബു കെ ജോർജ‌് എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top