27 January Monday
പഞ്ചായത്തുപടി കയറിയത്‌ വർഷങ്ങൾ

തങ്ക‘അമ്മ’യ‌്ക്ക‌് നമ്പർ കിട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

 മണിമല

‘അവർ വീടു തന്നു; പക്ഷേ എന്തുപ്രയോജനം,  അംഗീകാരമായി  നമ്പർ തന്നില്ല, കയറിയിറങ്ങി മടുത്തു; മുട്ടാത്ത വാതിലില്ല. ഒടുവിൽ പാർട്ടിക്കാരാണ‌് ശരിയാക്കിയത‌്’  ഇതുപറയുമ്പോൾ മണിമല പഞ്ചായത്തിൽ ചാരുവേലിൽ കണിയാത്ത് വീട്ടിൽ തങ്കമ്മയുടെ തൊണ്ടയിടറി,  വിങ്ങിപ്പൊട്ടി.  പട്ടികജാതി വിഭാഗത്തിൽപ്പെട്ട തങ്കമ്മയ‌്ക്ക‌് കുടുംബശ്രീ ആശ്രയ പദ്ധതിയിലാണ‌് വീട‌്  ലഭിച്ചത‌്.  വീട‌ിന‌് നമ്പരിട്ടു കിട്ടാൻ  ബധിരയും മൂകയുമായ വൃദ്ധയ്ക്ക് വർഷങ്ങൾ അലയേണ്ടിവന്നു. ഇവരുടെ ദയനീയത അറിഞ്ഞ സിപിഐ എം നേതാക്കൾ പഞ്ചായത്ത‌് ഡപ്യൂട്ടി ഡയക്ടറുടെ മുമ്പിൽ വിഷയം അവതരിപ്പിച്ച‌്   പ്രത്യേക ഉത്തരവ‌് വാങ്ങിയാണ‌്  പഞ്ചാത്തിൽനിന്ന‌് നമ്പർ വാങ്ങിക്കൊടുത്തത‌്. -2016ൽ  ആശ്രയ പദ്ധതിപ്രകാരമാണ‌്  തങ്കമ്മ വീട‌്  പണിതത‌്.  സിപിഐ എം മണിമല ലോക്കൽ സെക്രട്ടറി ജി സുജിത്‌, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് പി സൈമൺ എന്നിവർ തങ്കമ്മയുടെ  ആവശ്യവുമായി പഞ്ചായത്ത് അധികാരികളെ സമീപിക്കുകയും  തങ്കമ്മയോടൊപ്പം പഞ്ചായത്തിന് മുൻപിൽ സത്യഗ്രഹം ആരംഭിക്കുകയും ചെയ്തു.തുടർന്ന് ഡിഡിപി നേരിട്ട് ഇടപെട്ട് വീട്ടുനമ്പർ നൽകുന്നതിനായി  പ്രത്യേക ഉത്തരവ‌് പുറപ്പെടുവിക്കുകയായിരുന്നു. 
     നമ്പറില്ലാതിരുന്നതിനാൽ വൈദ്യുതിയും ലഭിച്ചില്ല. റേഷൻ കാർഡ് ഉണ്ടാക്കാൻ  താമസ സർട്ടിഫിക്കറ്റും കിട്ടിയില്ല.   വീട്ടുനമ്പർ കിട്ടിയതോടെ ഇനി ജീവിതത്തിന്റെ രേഖകൾ ഉണ്ടാക്കാനുള്ള തിരക്കിലാണ‌് ഈ അമ്മ.
പ്രധാന വാർത്തകൾ
 Top